
പ്രഭാസിനൊപ്പം കെജിഎഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു
സലാറിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഭാസ് തന്നെയാണ് തിയതി പുറത്തുവിട്ടത്+
തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന സലാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 14നാണ് ചിത്രം പുറത്തിറങ്ങുക. സലാറിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഭാസ് തന്നെയാണ് തിയതി പുറത്തുവിട്ടത്. ലോകവ്യാപകമായാണ് ചിത്രം റിലീസിന് എത്തുന്നത്.
കഴിഞ്ഞവർഷമാണ് സൂപ്പർഹിറ്റ് നായകനും സംവിധായകനും ഒന്നിച്ചുള്ള സിനിമ പ്രഖ്യാപിച്ചത്. കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍, ഒരാളെ വിളിക്കുന്ന ഏറ്റവും അക്രമകാരി- എന്നാണ് എന്ന ടാഗ് ലൈനോടെയായിരുന്നു കുറിപ്പ്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാവും സലാര്‍ ഇറങ്ങുക.

കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാർ. ശ്രുതി ഹാസൻ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. സലാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം റിലീസിന് ഒരുങ്ങുകയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. റൊമാന്റിക് ചിത്രമാണ് രാധേശ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
