
ആദ്യ ദിനം നേടിയത് 79 കോടി രൂപ; റെക്കോർഡ് സൃഷ്ടിച്ച് പ്രഭാസിന്റെ രാധേശ്യാം
കോവിഡ് മഹാമാരിക്കു ശേഷം ഏറ്റവും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രഭാസ് ചിത്രം രാധേ ശ്യാം തിയറ്ററിലെത്തിയത്. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 79 കോടി രൂപയാണ് ചിത്രം വാരിയത്. ഇതോടെ കോവിഡ് മഹാമാരിക്കു ശേഷം ഏറ്റവും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം.
ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായതോടെ രാജ്യത്തൊട്ടാകെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഹിന്ദി പതിപ്പ് മാത്രം 5 കോടിയിൽ അധികമാണ് ആദ്യ ദിനം നേടിയത്. തെലുങ്കിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് വരുന്നത്. ഇന്ത്യയില്‍ നിന്നു മാത്രമല്ല അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയില്‍ നിന്ന് 1.14 കോടി ചിത്രം നേടിയിരുന്നു. യുഎസ്എയില്‍ ഒരു മില്യണ്‍ ഡോളര്‍ കടന്നു.
Highest Grosser film Post Pandemic with 79cr! #BlockBusterRadheShyam pic.twitter.com/HJFN30vsxq
â Ramesh Bala (@rameshlaus) March 12, 2022
രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്. പൂജ ഹെഗ്ഡെയാണ് പ്രധാന വേഷത്തിലെത്തുന്നത്. രാധ കൃഷ്‍ണ കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിൽ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



