ഇനി പേടിപ്പിക്കാൻ പ്രഭാസ്, കൂൾ ലുക്കിൽ 'രാജാ സാബ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

റൊമാന്റിക് ഹൊറർ ചിത്രമാണ് രാജാസാബ്

രാജാ സാബ് പോസ്റ്റർ
Last Updated :22 January 2024, 7:52 pm IST
Edited by :migrator

സലാറിന്റെ വമ്പൻ വിജയത്തിനു പിന്നാലെ പുതിയ സിനിമ പ്രഖ്യാപിച്ച് പ്രഭാസ്. രാജാ സാബ് എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മാസ് അവതാരങ്ങളിൽ നിന്ന് ഇടവേളയെടുത്ത് കട്ടലോക്കൽ ലുക്കിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുക. റൊമാന്റിക് ഹൊറർ ചിത്രമാണ് രാജാസാബ്.

ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. രാജാ സാബ് എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്.

ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ് രാജാ സാബ് എന്നാണ് മാരുതി പറയുന്നത്. പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഹൊറർ ആഖ്യാനത്തിൽ പ്രഭാസിന്റെ ഇലക്‌ട്രിഫൈയിംഗ് സ്‌ക്രീൻ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now