മഞ്ജു വാര്യരുടെ കൊറിയോ​ഗ്രാഫറായി പ്രഭുദേവ, സ്വപ്നം യാഥാർത്ഥ്യമായെന്ന് താരം

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി നൃത്തസംവിധാനം നിർവഹിക്കുന്നത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST
Edited by :migrator

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ആയിഷയുടെ ഷൂട്ടിങ് യുഎഇയിൽ പുരോ​ഗമിക്കുകയാണ്. ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടനും ഡാൻസറുമായ പ്രഭുദേവ. മഞ്ജു വാര്യർ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സ്വപ്നം യാഥാർത്ഥ്യമായി എന്നാണ് താരം കുറിച്ചത്. പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. 

 നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ

എം. ജയചന്ദ്രൻ ഈണം പകർന്ന ​ഗാനത്തിനാണ് പ്രഭുദേവ നൃത്തച്ചുവടുകൾ ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി നൃത്തസംവിധാനം നിർവഹിക്കുന്നത്. മലയാളത്തിലും അറബിയിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാ​ഗതനായ ആമിർ പള്ളിക്കലാണ്. ആഷിഫ് കക്കോടിയാണ് രചന. 

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്.  ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ഷംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ് സഹനിർമാതാക്കൾ.   ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ അപ്പു എൻ. ഭട്ടതിരി, കലാസംവിധാനം മോഹൻദാസ്. യുഎഇയ്ക്ക് പുറമെ ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം നടക്കും.

News Now