ധനുഷിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണോ? പ്രദീപ് രംഗനാഥന്റെ മറുപടി വൈറല്‍

ഡ്യൂഡ് ഒക്ടോബര്‍ 17 ന് തിയേറ്ററുകളിലെത്തും

Dhanush, Pradeep Ranganathan
Dhanush, Pradeep RanganathanSource by : ഇന്‍സ്റ്റഗ്രാം
Last Updated :10 October 2025, 1:22 pm IST

തമിഴിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച പ്രദീപ് ഇന്ന് നായകനായി തുടര്‍ വിജയങ്ങള്‍ സമ്മാനിച്ചു നില്‍ക്കുകയാണ്. മമിത ബൈജുവിനൊപ്പം അഭിനയിക്കുന്ന ഡ്യൂഡ് ആണ് പ്രദീപിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

നായകനായി കയ്യടി നേടുമ്പോഴും നടന്‍ ധനുഷിനോടുള്ള താരതമ്യം ചെയ്യല്‍ പ്രദീപിന് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രദീപ് രൂപത്തിലും ഭാവത്തിലുമെല്ലാം ധനുഷിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ചിലരുടെ വിമര്‍ശനം. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് പ്രദീപ് തന്നെ മറുപടി നല്‍കുകയാണ്.

''അങ്ങനെ ചെയ്യാന്‍ ബോധപൂര്‍വ്വമായൊരു ശ്രമമൊന്നുമില്ല. ചിലപ്പോള്‍ ശരീരത്തിന്റെ സമാനത കൊണ്ടാകാം. ഞാന്‍ വളരെ മെലിഞ്ഞിട്ടാണ്. അതുകൊണ്ട് സാമ്യം തോന്നുന്നതാകും. അല്ലെങ്കില്‍ മൂഖത്തിന്റെ സാമ്യതയാകും. പക്ഷെ ഞാനതിലൊന്നും വിശ്വസിക്കുന്നില്ല'' എന്നാണ് പ്രദീപ് രംഗനാഥന്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല ഈ താരതമ്യം ചെയ്യലിനോട് പ്രദീപ് പ്രതികരിക്കുന്നത്. നേരത്തെ ഡ്രാഗണിന്റെ പ്രൊമോഷന്‍ സമയത്തും സമാന ചോദ്യം നേരിടേണ്ടി വന്നിരുന്നു.

''ഞാനിത് കുറച്ചായി കേള്‍ക്കുന്നു. ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നില്ല. എന്റെ ശരീരഘടനയും മുഖവുമാകാം കാരണം. അതൊരു പ്ലസ് ആണോ അതോ മൈനസ് ആണോ എന്ന് എനിക്കറിയില്ല. കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ എന്നെ മാത്രമേ കാണാറുള്ളൂ.'' എന്നാണ് അന്ന് പ്രദീപ് പറഞ്ഞത്.

അതേസമയം പ്രദീപിന്റേയും മമിതയുടേയും ചിത്രമായ ഡ്യൂഡ് ഒക്ടോബര്‍ 17 ന് തിയേറ്ററുകളിലെത്തും. തമിഴിന് പുറമെ തെലുങ്കിലും ചിത്രമെത്തും. കീര്‍ത്തീശ്വരന്‍ ആണ് സിനിമയുടെ സംവിധായകന്‍. അനു ഇമ്മാനുവല്‍, ഐശ്വര്യ ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈത്രി മേക്കേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം.

News Now

Summary

Pradeep Ranganathan reacts to criticism of trying to imitate Dhanush.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates