
കാരിക്കാമുറി ഷൺമുഖന്റെ എൻട്രി; 'ലോ ആന്റ് ഓർഡർ' ടീസർ
സെപ്റ്റംബർ നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

'തുടരും' ഫെയിം പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്റ് ഓർഡർ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. പ്രകാശ് വർമയ്ക്കൊപ്പം അഭിരാമിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉദയ്കൃഷ്ണ ആണ് ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ്ഐമാരുടെയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിത മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ്ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ (ഗുണ്ട്കാട് സാബു), നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു.
കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം- ബിജിബാൽ, എഡിറ്റർ- മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- സാബുറാം, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോഷൻ എൻ ജി, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, അസ്സോസിയേറ്റ് ഡയറക്ടർ- ബോസ് വി, കാസ്റ്റിങ്ങ് ഡയറക്ടർ- ശാലിനി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പിയൻങ്കാവ്, ശബ്ദമിശ്രണം- വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ- കിഷൻ സപ്താ, നൃത്ത സംവിധാനം- ഷെരീഫ്, അർച്ചന, സംഘട്ടനം- കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പിസി സ്റ്റണ്ട്സ്. പി ആർ ഒ-എ എസ് ദിനേശ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Prakash Varma starrer Law and Order teaser out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




