താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാലും വിസ്മയയും

pranav mohanlal
Last Updated :13 July 2024, 5:03 pm IST

News Now

പ്രണവ് മോഹൻലാലിന് ഇന്ന് 34ാം പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാലും വിസ്മയയും.

ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട അപ്പു.. ഈ വർഷവും നിന്നെപ്പോലെ തന്നെ സ്പെഷൽ ആയിരിക്കട്ടെ എന്നാണ് മോഹൻലാൽ കുറിച്ചത്. പ്രണവിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരി വിസ്മയയും പിറന്നാൾ ആശംസയുമായി എത്തി. ‘ഹാപ്പി ബർത്ഡേ ബ്രോസ്കി’ എന്നാണ് പ്രണവിനൊപ്പമുള്ള ചിത്രത്തിനൊപ്പം വിസ്മയ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള യാത്രയിൽ നിന്നുള്ളതാണ് ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് പോസ്റ്റിനു താഴെ യുവതാരത്തിന് ആശംസകൾ കുറിച്ചിരിക്കുന്നത്. അതേസമയം പിറന്നാൾ ദിനത്തിലും യാത്രയിലാണ് പ്രണവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് കർണാടകയിലെ ഹംപിയിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates