
'കുട്ടികളുടെ കല്യാണം എന്തായി എന്ന് ചോദിച്ച് അവർ മടുത്തു, മക്കൾ നമ്മുടെ കൂടെ ഇരിക്കുന്നത് ഏറ്റവും സന്തോഷം'; സുചിത്ര മോഹൻലാൽ
കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആൾക്കാരിപ്പോൾ മടുത്തു എന്ന് തോന്നുന്നു.

മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണിപ്പോൾ മോഹൻലാലിന്റെ മക്കളായ വിസ്മയയും പ്രണവ് മോഹൻലാലും. തുടക്കം എന്ന സിനിമയിലൂടെ അടുത്തിടെയാണ് വിസ്മയ സിനിമയിൽ അരങ്ങേറിയത്. ഇപ്പോഴിതാ മക്കളുടെ കല്യാണത്തെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര മോഹൻലാൽ. "കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആൾക്കാരിപ്പോൾ മടുത്തു എന്ന് തോന്നുന്നു.
അതും അവരുടെ ഇഷ്ടം. ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് കഴിക്കണം എന്ന് തോന്നുമ്പോൾ കഴിക്കാം. ഇനിയിപ്പോൾ ഞങ്ങൾ കണ്ടുപിടിച്ച് തരണമെന്ന് പറഞ്ഞാൽ വന്നു പറഞ്ഞോ. നിങ്ങൾക്ക് സ്വന്തമായി കണ്ടുപിടിക്കണമെങ്കിൽ അതും ഞങ്ങളോട് തുറന്നു പറയാം. നിങ്ങൾക്ക് ഇനി കല്യാണം വേണ്ടെങ്കിൽ അതും ഓക്കെ.
നിങ്ങൾ നമ്മുടെ കൂടെ ഇരിക്കുന്നത് നമുക്ക് ഏറ്റവും സന്തോഷമാണ്. എപ്പോൾ വേണമെങ്കിലും അത് നിങ്ങൾക്ക് ഞങ്ങളോട് തുറന്നു പറയാം എന്ന്. പിന്നെ എല്ലാവരും ഞങ്ങളോട് പറയും നിങ്ങൾക്ക് കൊച്ചുമക്കൾ വേണ്ടേ എന്ന്. ഞാൻ പറയും എന്റെ ചേട്ടന്റെയും ചേച്ചിയുടെയുമൊക്കെ കൊച്ചുമക്കളുണ്ട്. അതുമതി. ഇവർക്ക് എപ്പോഴാ വേണ്ടതെന്ന് വച്ചാൽ അപ്പോൾ നോക്കാം.
ഇപ്പോഴത്തെ ജനറേഷനും അതാണ് ഇഷ്ടം. അവർ ഇപ്പോൾ മുതിർന്ന ആളുകളാണ്. അപ്പുവാണെങ്കിൽ അവനിപ്പോൾ 36 വയസായി. മായക്ക് ആണെങ്കിൽ ഇപ്പോൾ 32 വയസായി. അവർക്ക് ആ സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ, അല്ലെങ്കിൽ നമ്മൾ പറയുന്ന പോലെ കേൾക്കണം എന്നൊന്നും പറഞ്ഞാൽ പറ്റില്ല".-കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സുചിത്ര മോഹൻലാൽ പറഞ്ഞു.
WHAT TO READ NEXT

'സൂര്യ മാനസ'ത്തിലെ മമ്മൂട്ടിയുടെ അമ്മ; നടി സൗകർ ജാനകി അന്തരിച്ചു
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Suchitra Mohanlal talks about Pranav and Vismaya marriage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ടെലിഫോൺ എക്സ്ചേഞ്ച് ഇയാളുടെ ആണോ ?'; മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് സുചിത്ര

'അമ്മയുടെ മോന്റെ ഭാര്യയായിട്ട് അഭിനയിച്ചോട്ടെ ?'; മോഹൻലാലിന്റെ അമ്മ പറഞ്ഞ വാക്കുകളെക്കുറിച്ച് സുചിത്ര


