വലിയ സ്വീകാര്യതയാണ് പ്രണവിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്

സ്ലാക്ക്ലൈനിങ് ചെയ്യുന്ന പ്രണവ് മോഹൻലാൽ/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:16 am IST

News Now

സാഹസികതയിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് പ്രണവ് മോഹൻലാൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് പ്രണവ് പങ്കുവച്ച ഒരു വിഡിയോ ആണ്. മഴയത്ത് സ്ലോക്ക്ലൈനിങ് ചെയ്യുന്നതാണ് വിഡിയോ. 

മഴ ദിവസത്തെ റിവേഴ്സ് സ്ലോക്ക്ലൈനിങ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കയറിലൂടെ നടക്കുന്ന കായിക വിനോദമാണിത്. ശരീരത്തിന് നല്ല ബാലൻസ് ഉള്ളവർക്ക് മാത്രമേ ഇത് സാധ്യമാകൂ. കടുത്ത പരിശീലനത്തിലൂടെയാണ് ഈ ബാലൻസ് നേടിയെടുക്കുക. 

എന്തായാലും വലിയ സ്വീകാര്യതയാണ് പ്രണവിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്. നാലു ലക്ഷത്തിൽ അധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. പേസ്റ്റ് തിരിച്ചു ടുബിലെക്ക് കേറ്റാൻ പറ്റുവോ സക്കീർ ഭായിക്ക്...?? ഇനിയിപ്പോ അതും കൂടിയല്ലേ ബാക്കിയുള്ളൂ.- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതെനിക്ക് ആൻസൈറ്റി അറ്റാക്ക് ഉണ്ടാക്കിയെന്നാണ് ഒരാളുടെ കമന്റ്. 

നിലവിൽ യാത്രകളുമായി മുന്നോട്ടുപോവുകയാണ് പ്രണവ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചത്. 2022 ല്‍ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി. ഹൃദയത്തിന് ശേഷം പ്രണവിന്റെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates