പഴയ മോഹൻലാലിനെ ഓർമിപ്പിച്ച് പ്രണവ്; 'വർഷങ്ങൾക്ക് ശേഷം' ആദ്യ ​ഗാനം

'മധു പകരൂ' എന്ന ​ഗാനം വിനീത് ശ്രീനിവാസൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്

'വർഷങ്ങൾക്ക് ശേഷം' ആദ്യ ​ഗാനം റിലീസായിSource by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :1 March 2024, 10:33 am IST

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലെ ആദ്യ ​ഗാനം റിലീസായി. അമൃത് രാംനാഥ് സം​ഗീതം ചെയ്ത 'മധു പകരൂ' എന്ന ​ഗാനം വിനീത് ശ്രീനിവാസൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ​ഗസൽ ​മൂഡിലാണ് ​ഗാനത്തിന്റെ ചിത്രീകരണം. ​ഗാനം ഇതിനോടകം തന്നെ യുട്യൂബ് ട്രെൻഡിങ്ങിൽ ആയിട്ടുണ്ട്.

പ്രണവ് മോഹൻലാൽ ആണ് ​ഗാന രം​ഗത്തിൽ അഭിനയിക്കുന്നത്. സ്ക്രീനിൽ പ്രണവ് പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നു എന്നായിരുന്നു പലരുടെയും അഭിപ്രായം. ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് പ്രണവ് പ്രത്യക്ഷപ്പെടുക എന്ന് ചിത്രത്തിന്റെ ടീസർ സൂചന നൽകിയിരുന്നു. പ്രണവിനൊപ്പം ധ്യാനും നിവിൻ പോളിയും ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശനാണ് നായിക.

അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് തിയറ്ററിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now