ഹ ഹ ഹ... ഹി ഹി ഹി; ലഹരിക്കേസ് വിവാദങ്ങൾക്കിടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ

പ്രയാഗയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിറയെ നെ​ഗറ്റീവ് കമന്റുകളും പരിഹാസ കമന്റുകളും വന്നു നിറയുകയാണ്.

Prayaga Martin
പ്രയാ​ഗ മാർട്ടിൻSource by : ഇൻസ്റ്റ​ഗ്രാം
Last Updated :8 October 2024, 11:35 am IST

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരത്തിന്റെ പ്രതികരണം.

'ഹ..ഹാ.ഹി..ഹു ഹോ! ' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാ​ഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പരി​ഹസിച്ചാണ് നടിയുടെ ഈ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അതേസമയം പ്രയാഗയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിറയെ നെ​ഗറ്റീവ് കമന്റുകളും പരിഹാസ കമന്റുകളും വന്നു നിറയുകയാണ്. ഒരു മില്യണിലേറെ ഫോളോവേഴ്സുണ്ട് പ്രയാഗയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ.

Prayaga Martin

ഫാഷൻ ട്രെൻഡുകളിലും വളരെ അപ്ഡേറ്റാണ് താരം. അടുത്തിടെ പ്രയാ​ഗ നടത്തിയ മേക്കോവറുകളെല്ലാം സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം ലഹരിക്കേസിൽ ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഇരുവർക്കും സ്റ്റേഷനിൽ എത്താൻ മരട് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now