അലംകൃത വളര്‍ന്നപ്പോള്‍ പൃഥ്വി ഒരുപാട് മാറി; നിനക്ക് ഇച്ചിരി ജാഡയുണ്ടെന്ന് ശാസിക്കുമായിരുന്നു: മല്ലിക സുകുമാരന്‍

' പണ്ട് ഞാന്‍ രാജുവിനെ ശാസിച്ചിരുന്നു. നീ ഇച്ചിരി ജാഡ കാണിക്കുന്നുണ്ടേ, പൊന്നുമോനേ അത് വേണ്ടാ എന്ന്. '

Prithviraj, Mallika Sukumaran
Prithviraj, Mallika Sukumaran
Last Updated :11 October 2026, 5:39 pm IST

മകള്‍ അലംകൃത വലുതായതോടെ പൃഥ്വിരാജിലുണ്ടായ മാറ്റത്തെക്കുറിച്ച് മല്ലിക സുകുമാരന്‍. തന്നെ കാണാന്‍ വരുന്നവരോടും മറ്റുമുള്ള പെരുമാറ്റത്തില്‍ പൃഥ്വിയ്ക്കുണ്ടായ മാറ്റത്തെക്കുറിച്ചാണ് മല്ലിക സുകുമാരന്‍ സംസാരിക്കുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം.

''പണ്ട് രാജുവിനെപ്പറ്റി പറയുമായിരുന്നു, ചിരിക്കുന്നില്ല, ഫോട്ടോയ്ക്ക് വിളിച്ചാല്‍ വരില്ല, കൈ കാണിച്ചില്ല എന്നൊക്കെ. മോനേ, സിനിമ എന്നൊക്കെ പറയുന്നത് ഒരു പ്രായം കഴിയുമ്പോള്‍ തീരും. നൂറ് പേരില്‍ 80 പേരാകും നല്ലത് പറയുക. ആ 80 പേരെ ഉണ്ടാക്കിയെടുക്കുക ഇത്തിരി പാടാണ്. അവരുമായി നമ്മള്‍ പെരുമാറുന്ന രീതി, നമ്മള്‍ അവരോട് സംസാരിക്കുന്നത് ഒക്കെ പ്രധാനമാണ് എന്ന് ഞാന്‍ പറയും. അങ്ങനെ പറഞ്ഞ് പറഞ്ഞ് അഞ്ചാറു കൊല്ലമായിട്ട് മാറ്റം വന്നിട്ടുണ്ട്'' മല്ലിക സുകുമാരന്‍ പറയുന്നു.

''ഇപ്പോള്‍ മാറി. അയാളുമൊരു അച്ഛനായി. അലംകൃത വളര്‍ന്നതോടെയാണ് പഠിക്കുന്നത്. നല്ലത് പോലെ പഠിച്ചു. മോള്‍ തന്നെ പറയും. ആണ്ടിലൊരിക്കല്‍ എന്റെ കൂടെ അമ്പലത്തില്‍ വന്നാലോ, എന്തെങ്കിലും ഫങ്ഷന് വന്നാലോ സംസാരിക്കുന്ന രീതി മാറി. മറ്റേത് കുടുംബത്തിലെ എല്ലാവര്‍ക്കും പരാതിയായിരുന്നു. പൃഥ്വിരാജ് ഞങ്ങളുടെ ബന്ധുവാണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. ഒരു ഫോട്ടോയെടുക്കാന്‍ അവസരം താ കുഞ്ഞമ്മേ എന്ന് പറയുമായിരുന്നു''.

''നമ്മളെ കാണാന്‍ വരുന്നവരോട് വാ മക്കളേ എന്ന് പറയുമ്പോള്‍ അത് അവര്‍ക്കൊരു സന്തോഷമാണ്. നമ്മള്‍ കൊമ്പത്തേ ആളയതു കൊണ്ടല്ല അവര്‍ വരുന്നത്. അവരുടെ മനസില്‍ ഒരു കുളിര്‍മയാണ്. ഇപ്പോള്‍ ഒരു പരിധിവരെ മാറിയിട്ടുണ്ട്. പണ്ട് ഞാന്‍ രാജുവിനെ ശാസിച്ചിരുന്നു. നീ ഇച്ചിരി ജാഡ കാണിക്കുന്നുണ്ടേ, പൊന്നുമോനേ അത് വേണ്ടാ എന്ന്. മനപ്പൂര്‍വ്വമല്ലെന്ന് അമ്മയ്ക്ക് അറിയാം. പക്ഷെ കാണുന്നവര്‍ക്ക് അത് മനസിലാകില്ല. നാലഞ്ച് കൊല്ലമായി രാജു എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറാറുണ്ട്. സ്വന്തം മക്കള്‍ വലുതാകുമ്പോള്‍ അങ്ങനെയാണ്'' എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

News Now

Summary

Prithviraj changed a lot since daughter Alankritha grew up, says mother Mallika Sukumaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates