
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും; കാത്തിരിക്കാനാവുന്നില്ലെന്ന് താരം
ദൃശ്യം 2 നെക്കുറിച്ചുള്ള കുറിപ്പിലാണ് മോഹൻലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്
മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ലൂസിഫർ മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഇപ്പോൾ മോഹൻലാലും സംവിധാനത്തിലേക്ക് കടക്കുകയാണ്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അധികം വൈകാതെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ മോഹൻലാലിന്റെ സിനിമയിൽ പൃഥ്വിരാജ് അഭിനയിക്കുമെന്നാണ് വാർത്തകൾ.
പൃഥ്വിരാജ് തന്നെയാണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. ദൃശ്യം 2 നെക്കുറിച്ചുള്ള കുറിപ്പിലാണ് മോഹൻലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. ചേട്ടാ നിങ്ങളെ സംവിധാനം ചെയ്യാനും നിങ്ങളാല്‍ സംവിധാനം ചെയ്യപ്പെടാനും കാത്തിരിക്കാനാകുന്നില്ല എന്നും താരം കുറിച്ചു.
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോഹൻലാല്‍ തന്നെ സിനിമയിലെ പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്. ജിജോ പുന്നൂസ് ആണ് സിനിമയുടെ രചയിതാവ്. പാസ് വേഗ, റഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ബറോസില്‍ വാസ്‍കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലായിരിക്കും പാസ് വേഗ എത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



