കയ്യിലുണ്ടായിരുന്ന ഹുറാക്കാൻ നൽകി, സെക്കൻഡ് ഹാൻഡ് ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് 

കേരള റജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:03 am IST
Edited by :migrator

നടൻ പൃഥ്വിരാജിന് സൂപ്പർ കാറുകളോടുള്ള പ്രേമം മലയാളികൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് താരം. തന്റെ കയ്യിലുണ്ടായിരുന്ന ലംബോർഗിനി ഹുറാക്കാൻ നൽകിയാണ് താരം സെക്കൻഡ് ഹാൻഡ് ഉറുസ് വാങ്ങിയത്. പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാറുകള്‍ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 

Story image

2018 ലാണ് ഹുറാക്കാൻ പൃഥ്വിരാജ് വാങ്ങുന്നത്. ഏകദേശം 2000 കിലോമീറ്റർ മാത്രം ഓടിയ ഹുറാക്കാൻ വിറ്റാണ് 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് വാങ്ങിയത്. ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന വാഹനം ഏറ്റവും വേഗമുള്ള എസ്‌യുവികളിലൊന്നാണ്.

Story image
Story image

കേരള റജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. എത്ര വില നൽകിയാണ് സൂപ്പർ എസ്‍യുവി സ്വന്തമാക്കിയ എന്ന് വ്യക്തമല്ല. കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ടുകൾ.

ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. 478 കിലോവാട്ട് കരുത്തുള്ള 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന്റെ വില.

ഈ വാർത്ത കൂടി വായിക്കാം

'പഴയപോലെ ക്യാപ്റ്റന്റെ ഗര്‍ജനം വീണ്ടും മുഴങ്ങട്ടേ', വിജയകാന്തിനുവേണ്ടി പ്രാർത്ഥിച്ച് രജനീകാന്ത്
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now