'ഡെയർഡെവിൾ ഭാസ്കരനായി അച്ഛൻ', അഞ്ജലി മേനോന് നന്ദി പറഞ്ഞ് പൃഥ്വിരാജ് 

ഡെയർ ഡെവിൾ ഭാസ്കരനെ മറന്നു തുടങ്ങിയവർക്കു മുൻപിൽ അച്ഛന്റെ പഴയ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് നടൻ പൃഥ്വിരാജ്

വളർത്തുമൃ​ഗങ്ങൾ എന്ന ചിത്രത്തിൽ സുകുമാരൻ, പൃഥ്വിരാജ്/ ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:40 am IST

വളർത്തു മൃ​ഗങ്ങളിലെ ഡെയർ ഡെവിൾ ഭാസ്കരൻ. 1981 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുകുമാരന്റെ കഥാപാത്രത്തിന്റെ പേരാണിത്. ഹരിഹരനും എംടി വാസുദേവൻ നായരും ഒന്നിച്ച ചിത്രം മികച്ച വിജയമായിരുന്നു. ഇപ്പോൾ ഡെയർ ഡെവിൾ ഭാസ്കരനെ മറന്നു തുടങ്ങിയവർക്കു മുൻപിൽ അച്ഛന്റെ പഴയ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് നടൻ പൃഥ്വിരാജ്. 

ചിത്രത്തിലെ സ്റ്റില്ല് പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. ഡെയർഡെവിൾ ഭാസ്കരനായി അച്ഛൻ എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്. സർക്കസ് കമ്പനിയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രമാണിക്. സർക്കസിലെ കോമാളിയായി അഭിനയിക്കുന്ന കലാകാരന്റെ താടിയിൽ പിടിച്ചുകൊണ്ട് ചിരിച്ചു നിൽക്കുന്ന സുകുമാരനെയാണ് ചിത്രത്തിൽ കാണുന്നത്. അച്ഛന്റെ മനോഹരമായ പഴയ ചിത്രം പൃഥ്വിരാജിന് സമ്മാനിച്ചത് സംവിധായിക അഞ്ജലി മേനോനാണ്. ഈ ചിത്രം തനിക്ക് അയച്ചു തന്നതിന് അഞ്ജലിയോട് നന്ദി പറയാനും താരം മറന്നില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now