
അന്ന് അച്ഛന് ഇന്ന് മകന്, ജനറേഷന് മാറിയിട്ടും മാറ്റമില്ലാതെ മമ്മൂട്ടിയുടെ സൗന്ദര്യം, വൈറലായി ചിത്രം
രണ്ട് തലമുറകള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്
പൃഥ്വിരാജ് പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അച്ഛന് സുകുമാരനൊപ്പവും തനിക്കൊപ്പവും ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ചേര്‍ത്തായിരുന്നു താരത്തിന്റെ പോസ്റ്റ്. മമ്മൂക്ക എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടിങ് സെറ്റില്‍ നിന്നുള്ളതാണ് സുകുമാരനൊപ്പമുള്ള മമ്മൂട്ടി ചിത്രം. രണ്ട് തലമുറകള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.
മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഉള്‍പ്പടെ നിരവധി പ്രമുഖരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇത് ഇഷ്ടപ്പെട്ടു എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. കുടുംബത്തിലെ മൂന്നാമത്തെ തലമുറയില്‍പ്പെട്ട അല്ലിക്കൊപ്പമുള്ള ചിത്രം കൂടി വേണം എന്നാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ കുറിച്ചത്. അന്നും മമ്മൂക്ക ചെറുപ്പമായിരിക്കും എന്ന ആരാധകന്റെ കമന്റിന് അതില്‍ സംശയമൊന്നും വേണ്ട എന്നായിരുന്നു സുപ്രിയയുടെ മറുപടി.
വര്‍ഷങ്ങളുടെ വ്യത്യാസമുള്ള ചിത്രങ്ങളിലെ മമ്മൂട്ടിയുടെ സൗന്ദര്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മമ്മൂട്ടിയുടെ പ്രായം പിന്നോട്ടു പോവുകയാണോ എന്നാണ് അരാധകരുടെ സംശയം. നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടിയും സുകുമാരനും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി പൃഥ്വിരാജ് എത്തി. മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Related News

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്

റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ
