
ടൊവിനോയ്ക്കൊപ്പം കാമിയോ റോളിൽ പൃഥ്വിരാജും; ബോക്സ് ഓഫീസിൽ കുതിച്ച് 'പള്ളിച്ചട്ടമ്പി'
ടി എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് വൻ പ്രേക്ഷക സ്വീകാര്യത. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് വിഷു ദിനത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിയത്. കേരളത്തിലെ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയയും അതിനുള്ളിലെ മനുഷ്യബന്ധങ്ങളുടെ തീവ്രതയും അതിശയകരമായ വിധത്തിൽ പറഞ്ഞു പോകുന്നുണ്ട്.
ഗ്രാമീണ പശ്ചാത്തലവും രാഷ്ട്രീയ ചലനങ്ങളും ചേർന്നൊരുക്കിയൊരുക്കിയിരിക്കുന്ന ചിത്രം വിമോചന സമരം കമ്മ്യൂണിസം ബൈബിൾ വചനങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി വിഷയങ്ങൾ പറഞ്ഞ് പോകുന്നുണ്ട്. ടി എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ പൃഥ്വിരാജിന്റെ വില്ലൻ കാമിയോ റോൾ മികച്ച ഇംപാക്ട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷക ഘടകം ജേക്സ് ബിജോയ്‌യുടെ സംഗീത സംവിധാനമാണ് കൂടാതെ കാലഘട്ടത്തെ പൂർണ്ണതയോടെ പുനഃസൃഷ്ടിച്ച ആർട്ട് ഡിസൈനും, ആക്ഷൻ രംഗങ്ങളിലെ റിയലിസ്റ്റിക് ട്രീറ്റ്മെന്റും എല്ലാം ചേർന്ന് സ്ക്രീനിൽ ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
സാധാരണ ഒരു മാസ് സിനിമയെന്ന പരിധി കടന്ന്, വികാരങ്ങളും സംഘർഷങ്ങളും ചേർന്നൊരു പൂർണ്ണ സിനിമാറ്റിക് അനുഭവമായി ‘പള്ളിച്ചട്ടമ്പി’ ഉയരുന്നുവെന്നും പറയാം. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് & കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പിആർഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Prithviraj stuns fans with fierce Pallichattambi Look reveal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



