തമിഴ് സിനിമ പ്രൊമോട്ട് ചെയ്യാതെ ദുല്‍ഖര്‍ ചിത്രം പ്രൊമോട്ട് ചെയ്യാന്‍ പോയത് എന്തിന്? കാരണം വെളിപ്പെടുത്തി കയാദു ലോഹര്‍

ആര്‍ക്കും വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് തോന്നിയില്ല

Kayadu Lohar
Kayadu Lohar
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 സെപ്റ്റംബർ 2026, 12:54 pm IST

പുറകെ പുറകെ രണ്ട് സിനിമകളാണ് കയാദു ലോഹറിന്റേതായി തിയേറ്ററുകളിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. പിന്നാലെ നാളെ ജിവി പ്രകാശ് ചിത്രം ഇമ്മോര്‍ട്ടലും തിയേറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് കയാദു ലോഹര്‍.

അതേസമയം ഐ ആം ഗെയിമിന്റെ പ്രൊമോഷനില്‍ പങ്കെടുത്ത കയാദു ഇമ്മോര്‍ട്ടലിന്റെ പ്രൊമോഷന് വന്നില്ലെന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഐ ആം ഗെയിം പ്രൊമോട്ട് ചെയ്യാന്‍ കേരളത്തില്‍ വന്ന കയാദു തമിഴ് ചിത്രത്തെ അവഗണിച്ചുവെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി തമിഴ് ആരാധകരാണ് താരത്തിനെതിരെ രംഗത്തെത്തിയത്.

തമിഴ് സിനിമയുടെ പ്രൊമോഷനില്‍ പങ്കെടുക്കാതിരിക്കുന്നത് ചെറിയ സിനിമയായതിനാലാണെന്നും, നായകനായ ജി.വി പ്രകാശ് വലിയ താരമല്ലെന്നതിനാലും ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ മറുപടിയുമായെത്തുകയാണ് കയാദു ലോഹര്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കയാദുവിന്റെ പ്രതികരണം.

''ഞാനായിട്ട് സൃഷ്ടിച്ച വിവാദമല്ല. ആളുകള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും എനിക്ക് അറിയില്ല. ഞാനും അധികം ശ്രദ്ധിക്കാന്‍ പോയിട്ടില്ല. ഐ ആം ഗെയിമിന്റെ പ്രൊമോഷന് വേണ്ടി ഒരു ദിവസം മാത്രമാണ് എനിക്ക് അവൈലബിള്‍ ആയിട്ട് ഉണ്ടായിരുന്നത്. ഇമ്മോര്‍ട്ടലിന്റെ ടീമിന് ആ ദിവസം അവൈലബിള്‍ ആയിരുന്നില്ല. അതിനാലാണ് ഞാന്‍ അന്ന് പ്രൊമോഷന് വേണ്ടി പോയത്.'' എന്നാണ് കയാദു പറയുന്നത്.

''അടുത്ത ദിവസം എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. ഷൂട്ടിങ് എങ്ങനെയാണെന്ന് അറിയാമല്ലോ. ഞാന്‍ മാത്രം എത്തിയാല്‍ മതിയാകില്ല. ഒരുപാട് കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ് ഉള്ളതിനാലാണ് എനിക്ക് പ്രൊമോഷന് പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ആര്‍ക്കും വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് തോന്നിയില്ല. ഞാന്‍ പങ്കെടുക്കാത്ത ഐ ആം ഗെയിം പ്രൊമോഷനുകളുമുണ്ട്. ഈ സിനിമ പ്രധാനപ്പെട്ടതാണ്, ആ സിനിമ പ്രധാനപ്പെട്ടതല്ല, അവള്‍ എന്തുകൊണ്ടാണ് വരാത്തത് എന്നൊക്കെ പറയുന്നവരുണ്ടാകാം. എനിക്കതെല്ലാം ശീലമായി. നിങ്ങള്‍ പറഞ്ഞോളൂ'' എന്നാണ് കയാദു പറയുന്നത്.

അതേസമയം നിരവധി സിനിമകളാണ് കയാദുവിന്റേതായി അണിയറയിലുള്ളത്. ഐ ആം ഗെയിമിന് ഇമ്മോര്‍ട്ടലിനും ശേഷം തെലുങ്ക് ചിത്രം ദ പാരഡൈസ്, തമിഴ് ചിത്രങ്ങളായ മഞ്ചനത്തി, സൂര്യ 48 എന്നിവയാണ് കയാദുവിന്റേതായി തയ്യാറെടുക്കുന്നത്. ദുല്‍ഖറിനൊപ്പം അഭിനയിക്കുന്ന ഐ ആം ഗെയിം ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

News Now

Summary

Kayadu Lohar reveals why she skipped Immortal promotions but did promote I'm Game.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates