
കോവിഡ് ഇടവേള കഴിഞ്ഞു, ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി പൃഥ്വിരാജ്; 'കോൾഡ് കേസി'ന് തുടക്കം
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് അടുത്ത വാരം പൃഥ്വിരാജ് എത്തും

കോവിഡ് ഭേദമായതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രവുമായാണ് താരം എത്തുക. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസിലാണ് താരം അഭിനയിക്കാൻ ഒരുങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് അടുത്ത വാരം പൃഥ്വിരാജ് എത്തും.
തിരുവനന്തപുരം പശ്ചാത്തലമാക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്‍പിക കഥയാണിതെന്നാണ് സംവിധായകൻ പറയുന്നത്. ത്രില്ലർ ചിത്രമാണെങ്കിലും ആക്ഷൻ സീക്വൻസുകളൊന്നുമില്ലാതെയാവും ചിത്രം എത്തുക. ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്. ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്.

അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകൻ, പരസ്യചിത്ര സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് തനു. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



