പ്രിയ വാര്യർക്ക് 23ാം പിറന്നാൾ, സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി താരം; വിഡിയോ
ഏറ്റവും മികച്ച പിറന്നാൾ എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
23ാം പിറന്നാൾ ആഘോഷമാക്കി നടി പ്രിയ വാര്യർ. സുഹൃത്തുക്കൾക്കൊപ്പം വലിയ രീതിയിലായിരുന്നു പിറന്നാൾ ആഘോഷം. ഏറ്റവും മികച്ച പിറന്നാൾ എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വൻ താരനിരയിലായിരുന്നു പിറന്നാൾ ആഘോഷം. നടൻ റംസാൻ, ജോർജ് കോര, ഗോപിക രമേശ്, സർജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങളാണ് ആഘോഷത്തിൽ പങ്കുചേർന്നത്. പാട്ടും ഡാൻസുമൊക്കെയായി ഇവർ ആഘോഷമാക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നു. സിൽവർ സ്ലീവ്ലസ് ഷോർട്ട് ഡ്രസ്സിൽ അതിസുന്ദരിയായിരുന്നു പ്രിയ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്സ് ആണ് പ്രിയ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. സർജാനോ ഖാലിദ് ആണ് ചിത്രത്തിൽ നായകൻ. കൂടാതെ നിരവധി സിനിമകളാണ് താരത്തിന്റേതായി പ്രഖ്യാപിച്ചിട്ടുള്ളത്. ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. അനശ്വര രാജനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



