
പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം, അതിഥി വേഷത്തിൽ നിക്കും; 'ലവ് എഗെയ്ൻ' ട്രെയിലർ
സാം ഹ്യൂഗനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്

പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിൽ എത്തുന്ന ഹോളിവുഡ് ചിത്രം ലവ് എഗെയ്ൻ ട്രെയിലർ പുറത്ത്. സാം ഹ്യൂഗനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിലെത്തുന്ന ചിത്രം ജിം സ്ട്രോസ് ആണ് സംവിധായകനായി എത്തുന്നത്. മെയ് 13ന് തിയറ്ററുകളിലെത്തും.
മീര എന്ന കഥാപാത്രമായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ പ്രിയങ്കയുടെ ഭർത്താവും നടനും ഗായകനുമായ നിക് ജൊനാസും അതിഥി താരമായി എത്തുന്നത്. കാമുകന്റെ മരണത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയാണ് പ്രിയങ്കയുടെ കഥാപാത്രം. കാമുകന്റെ നമ്പറിലേക്ക് അയക്കുന്ന സന്ദേശങ്ങൾ ലഭിക്കുന്നത് റോബ് എന്ന സാമിന്റെ കഥാപാത്രത്തിനാണ്. തുടർന്നുള്ള ഇവരുടെ പ്രണയമാണ് ചിത്രം പറയുന്നത്.
ജിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. സെലിന് ഡിയോണ്‍, ലിഡിയ വെസ്റ്റ്, റസ്സല്‍ ടോവി, സോഫിയ ബാര്‍ക്ലേ, അമന്‍ഡ ബ്ലേക്ക്, സീലിയ ഇമ്രി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ക്രീന്‍ ജെംസ്, തണ്ടര്‍ റോഡ് പിക്ചേഴ്സ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോണി പിക്ചേഴ്സാണ് വിതരണത്തിനെടുത്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
