'ഞാന്‍ ഹീറോ അല്ല, അതിനാല്‍ ഉമ്മ വെക്കില്ലെന്ന് പ്രിയങ്ക പോച്ര പറഞ്ഞു'; വിടാതെ പിന്തുടര്‍ന്ന് അന്നു കപൂര്‍

എന്റെ സൗന്ദര്യത്തേക്കാള്‍ ഞാനൊരു നായകന്‍ അല്ലെന്നതാണ് അവര്‍ക്ക് പ്രശ്‌നമായത്

Priyanka Chopra, Annu Kapoor
Priyanka Chopra, Annu Kapoor
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :25 ഏപ്രിൽ 2026, 5:11 pm IST

പ്രിയങ്ക ചോപ്രയുടെ കരിയറിലെ നിര്‍ണായക ചിത്രങ്ങളിലൊന്നാണ് സാത്ത് കൂണ്‍ മാഫ്. 2011 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രിയങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ചിത്രത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിച്ച അന്നു കപൂറിന്റെ പരാമര്‍ശം വിവാദത്തിനും വഴിയൊരുക്കി. താന്‍ നായകന്‍ അല്ലാത്തതിനാല്‍ ചുംബനരംഗം ചെയ്യാന്‍ പ്രിയങ്ക തയ്യാറായില്ലെന്നാണ് അന്നു കപൂര്‍ പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ വിവാദത്തിന് വീണ്ടും തീകൊളുത്തിയിരിക്കുകയാണ് അന്നു കപൂര്‍. ''അതല്ലാതെ മറ്റെന്താകാനാണ്? എന്റെ സൗന്ദര്യത്തേക്കാള്‍ ഞാനൊരു നായകന്‍ അല്ലെന്നതാണ് അവര്‍ക്ക് പ്രശ്‌നമായത്. 16 വര്‍ഷം മുമ്പാണിത് എന്നോട് റിപ്പോര്‍ട്ടര്‍മാര്‍ എന്തുകൊണ്ട് പ്രിയങ്ക നിങ്ങളുമായി ചുംബന രംഗം ചെയ്തില്ലെന്ന് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു. സഹികെട്ട് ഞാന്‍ എന്തോ വിളിച്ചു പറഞ്ഞു'' എന്നാണ് അന്നു പറയുന്നത്.

അതേസമയം പ്രിയങ്ക തന്നെ ചുംബിക്കാതിരുന്നത് താന്‍ ഹീറോ അല്ലാത്തതു കൊണ്ടല്ലെന്ന് അന്നു ആവര്‍ത്തിച്ചു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്നു കപൂറിന്റെ പ്രതികരണം. ''ഞാന്‍ അതൊന്നും കാര്യമാക്കിയിട്ടില്ല. വിശാല്‍ ഭരദ്വാജ് പറഞ്ഞു അവള്‍ക്ക് എന്നെ ചുംബിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്. ഞാന്‍ അവളെ മോളേ എന്നായിരുന്നു വിളിച്ചിരുന്നത്. അവളുടെ അച്ഛനുമായി ഞാന്‍ നന്നായി അടുത്തിരുന്നു. അവള്‍ പറഞ്ഞത് എനിക്ക് മനസിലായി. ഞാനും ആ രംഗം ഒഴിവാക്കാന്‍ പറഞ്ഞു'' അന്നു പറയുന്നു.

''പക്ഷെ വിശാല്‍ സമ്മതിച്ചില്ല. അദ്ദേഹം മുന്നോട്ട് പോകാമെന്ന് പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ അഭിനേതാക്കള്‍ അസ്വസ്ഥരായി കാണാന്‍ പാടില്ല. അതിനാല്‍ ഞങ്ങള്‍ ആ രംഗം വളരെ പ്രൊഫഷണലായാണ് ചെയ്തത്'' എന്നും അദ്ദേഹം പറയുന്നുണ്ട്.

News Now

Summary

Priyanka Chopra refused to kiss me says actor Annu Kapoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates