
മുഖം മുഴുവന്‍ പരിക്ക്, ചോരയൊലിപ്പിച്ച് പ്രിയങ്ക ചോപ്ര; അമ്പരന്ന് ആരാധകര്‍
നിരവധി താരങ്ങളും ആരാധകരുമാണ് പ്രിയങ്കയുടെ മുഖം കണ്ട് ആശങ്ക പങ്കുവച്ചിരിക്കുന്നത്
മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പ്രിയങ്കയുടെ പുതിയ ചിത്രമാണ്. മുഖം മുഴുവന്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നില്ക്കുന്ന പ്രിയങ്കയാണ് ചിത്രത്തില്‍
പുതിയ സീരീസായ സിറ്റാഡെലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിങ്ങള്‍ക്കും ജോലിയില്‍ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നോ എന്ന അടിക്കുറിപ്പില്‍ പരുക്കേറ്റ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് പങ്കുവച്ചത്. നിരവധി താരങ്ങളും ആരാധകരുമാണ് പ്രിയങ്കയുടെ മുഖം കണ്ട് ആശങ്ക പങ്കുവച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പരിക്കേറ്റതാണോ അതോ മേക്കപ്പ് ആണോ എന്ന ചോദ്യവുമായി നിരവധി പേര് എത്തുന്നുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പാണ് തന്റെ മകള്‍ മാള്‍ട്ടി മറീ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് എത്തിയതിന്റെ സന്തോഷം താരം പങ്കുവച്ചത്. മൂന്നു മാസത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു കുഞ്ഞ് വീട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പ്രിയങ്ക ചോപ്ര ഷൂട്ടിങ് സെറ്റിലേക്ക് എത്തുകയായിരുന്നു. മാതൃദിനത്തിലാണ് മകളുടെ ചിത്രം താരം പുറത്തുവിട്ടത്. 100 ദിവസത്തില്‍ അധികമാണ് കുഞ്ഞ് എന്‍ഐസിയുവില്‍ കഴിഞ്ഞത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
