ചിത്രം പകര്‍ത്തി, പരസ്യമാക്കുമെന്ന് ഭീഷണി; ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ 'പുഷ്പ' താരം അറസ്റ്റില്‍

യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ജഗദീഷ് ഭീഷണിപ്പെടുത്തുകയായിരുന്നു

ജഗദീഷ് /ചിത്രം: ഫെയ്‌സ്ബുക്ക്
Last Updated :22 January 2024, 7:50 pm IST

ഹൈദരാബാദ്: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ പ്രധാന വേഷത്തിലെത്തുന്ന ജഗദീഷ് പ്രദാപ് ബൻഡാരിയെ ആണ് പഞ്ചഗുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 

പഞ്ചഗുട്ട സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മരണത്തിലാണ് അറസ്റ്റ്. യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ജഗദീഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. നടന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് നവംബര്‍ 29നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജീവനൊടുക്കിയത്. 

നവംബര്‍ 27ന് യുവതി ജഗദീഷിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതി അറിയാതെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പഞ്ചഗുട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ജഗദീഷ് ഒളിവില്‍ പോയിരുന്നു. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. ജഗദീഷിന്റെ അറസ്റ്റ് പുഷ്പ 2ന്റെ ചിത്രീകരണത്തെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now