'നിങ്ങള്‍ക്ക് വിവരമുണ്ടോ?'; അമ്പലത്തിൽവച്ച് വിവാഹമോചനത്തെക്കുറിച്ച് ചോദ്യം; ദേഷ്യപ്പെട്ട് സാമന്ത (വിഡിയോ)

അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയാറായില്ല

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:49 am IST
Edited by :migrator

തെന്നിന്ത്യൻ താര ദമ്പതികളായ സാമന്തയും നാ​ഗചൈതന്യയുമാണ് അടുത്തിടെയായി പ്രധാന വാർത്ത താരങ്ങൾ. ഇരുവരും വിവാഹമോചിതരാകുന്നതായി റിപ്പോർട്ടുകകളും പുറത്തുവന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയാറായില്ല. ഷൂട്ടിങ് തിരക്കുകളും മറ്റുമായി തിരക്കിലാണ് സമാന്ത. കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു. അതിനിടെ വിവാഹമോചനത്തെക്കുറിച്ച് ചോദ്യവുമായി എത്തിയ മാധ്യമപ്രവർത്തകന് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്. 

സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് താരം അമ്പലത്തില്‍ എത്തിയത്. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയിലാണ് ഒരു മാധ്യമപ്രവർത്തകൻ നാ​ഗചൈതന്യയുമായി വേർപിരിയുമെന്ന് റിപ്പോർട്ടുകളുണ്ടെന്നും അത് സത്യമാണോ എന്നും ചോദിക്കുന്നത്. ഉടൻ തന്നെ താരത്തിന്റെ മറുപടി എത്തി. 'ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ'? എന്ന് സാമന്ത അയാളോട് ചോദിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സമൂഹമാധ്യമങ്ങളില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.  തുടർന്ന് വിവാഹമോചനത്തിനായി ഇരുവരും കുടുംബകോടതിയെ സമീപിച്ചതായും റിപ്പോർട്ടുകൾ വന്നു. 2017 ലാണ് ഇരുവരും വിവാഹിതരാവുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now