
'ഏറ്റവും പെർഫക്ടായ നിമിഷത്തിനായി കാത്തിരുന്നു'; കൂലിയിലെ കല്യാണി പറയുന്നു
ഉപേന്ദ്രയ്ക്കൊപ്പമുള്ള രചിതയുടെ ഒരു പാട്ടിലെ ചൂടൻ രംഗമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയത്.

സാൻഡൽവുഡിന്റെ ഡിംപിംൾ ക്വീൻ ആണ് രചിത റാം. 2013 ൽ പുറത്തിറങ്ങിയ ബുൾബുൾ എന്ന സിനിമയിലൂടെയായിരുന്നു രചിതയുടെ സിനിമാ അരങ്ങേറ്റം. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലടക്കം നിരവധി സിനിമകളിൽ രചിത ഇതിനോടകം നായിക ആയിക്കഴിഞ്ഞു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാൾ കൂടിയാണ് രചിത. 2019 ൽ ഉപേന്ദ്ര നായകനായെത്തിയ ഐ ലവ് യു എന്ന ചിത്രത്തിലൂടെ വൻ വിമർശനങ്ങളും രചിതയെ തേടിയെത്തിയിരുന്നു.
ഉപേന്ദ്രയ്ക്കൊപ്പമുള്ള രചിതയുടെ ഒരു പാട്ടിലെ ചൂടൻ രംഗമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയത്. ഇപ്പോഴിതാ രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിലെത്തിയ കൂലിയിലൂടെ തമിഴ് സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. കൂലിയിലെ സർപ്രൈസ് കാസ്റ്റിങ്ങിൽ ഒരാളായിരുന്നു രചിത. കൂലിയെ സംബന്ധിക്കുന്ന യാതൊരു വിവരവും ചിത്രം പുറത്തിറങ്ങുന്നതുവരെ രചിത പങ്കുവച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ നടിയുടെ റോളും സിനിമാ പ്രേക്ഷകർക്ക് വളരെ സർപ്രൈസ് ആയിരുന്നു. കൂലിയിൽ നെഗറ്റീവ് വേഷത്തിലെത്തി കയ്യടി നേടുകയാണിപ്പോൾ താരം. കല്യാണി എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് രചിത കൂലിയിലെത്തിയത്.
ഇപ്പോഴിതാ തലൈവർ രജനികാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് രചിത. 'ഈ ഫോട്ടോ എന്റെ ഗാലറിയിൽ ഒളിപ്പിച്ചു വച്ചിരുന്നു, പങ്കുവെക്കാനായി ഏറ്റവും പെർഫക്ടായ നിമിഷത്തിനായി കാത്തിരുന്നു. രജനികാന്ത് സാർ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു'- എന്നാണ് രചിത ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് രചിതയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. രചിതയുടെ പെർഫോമൻസിനെ അഭിനന്ദിച്ചു കൊണ്ടാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 'കരയുന്ന പെണ്ണിനെ ഒരിക്കലും വിശ്വസിക്കരുത്', 'നിങ്ങളുടെ പെർഫോമൻസ് വേറെ ലെവൽ', 'എന്തൊരു പെർഫോമൻസ് ആയിരുന്നു'- എന്നൊക്കെയാണ് രചിതയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
അതേസമയം കൂലി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. രജനികാന്തിനെ കൂടാതെ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Actress Rachita Ram share a pic with Super Star Rajinikanth.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന

'എൽജിബിടിക്യു+ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റില്ല, അടിച്ചേൽപ്പിക്കരുത്'; 'ദൊറോത്തി'ക്ക് പിന്നാലെ കാർത്തിക് സുബ്ബരാജിന് വിമർശനം


