
അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത
ഞാനും അമ്മയും തമ്മില്‍ വളരെ ക്ലോസ് ആണ്. അതുപോലെ തന്നെയാണ് ഇവരുമെന്ന് മനസിലായി

സൂര്യയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി എത്തുന്നത് രാധിക ശരത്കുമാര്‍. വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ചിത്രീകരണത്തിനിടെയാണ് രാധികയുടെ അമ്മ മരണപ്പെടുന്നത്. ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ രാധിക കോമഡി സീനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അമ്മയുടെ മരണ വാര്‍ത്തയുടെ വേദനയിലും രാധിക അഭിനയിച്ചതിനെക്കുറിച്ച് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയാണ് സംസാരിച്ചത്. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. പിന്നാലെ ഒപ്പമുണ്ടായിരുന്ന സൂര്യയും മമിതയും രാധികയുടെ മനക്കരുത്തിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
'ഞങ്ങളൊരു കോമഡി സീന്‍ ചിത്രീകരിക്കുകയായിരുന്നു. അപ്പോഴാണ് മാഡത്തിന്റെ അമ്മ മരിച്ചെന്ന വാര്‍ത്ത വരുന്നത്. ഞാന്‍ സീന്‍ തീര്‍ത്തോട്ടെ എന്ന് അവര്‍ ചോദിച്ചു. ഒരു നിമിഷം ഞാന്‍ മരവിച്ചു നിന്നു പോയി. മനസ് ബ്ലാങ്കായി. അതൊരു കോമഡി സീനായിരുന്നു' വെങ്കി അറ്റ്‌ലൂരി പറയുന്നു.
''ഞങ്ങള്‍ 85 ശതമാനം ആ സീന്‍ തീര്‍ത്തിരുന്നു. അഞ്ച് ഷോട്ടും കൂടെ എടുത്താല്‍ ആ സീന്‍ തീരും. അത് നിര്‍ത്തിപ്പോയാല്‍ രണ്ട് മാസം കഴിഞ്ഞേ പിന്നെ ആ സെറ്റിലേക്ക് വരാന്‍ പറ്റുള്ളൂ. വീണ്ടും ഈ രംഗം ചെയ്യുക അസാധ്യമാണ്. അമ്മ ആശുപത്രിയിലായിരുന്നു. ക്രിട്ടിക്കലായിരുന്നു. പക്ഷെ അമ്മയാണ് ഇവിടെ നിക്കണ്ട,ഷൂട്ടിങിന് പോ എന്ന് പറഞ്ഞത്. അതിനാലാണ് ഞാന്‍ വന്നതും'' എന്നായിരുന്നു അതേക്കുറിച്ച് രാധിക പറഞ്ഞത്.
''തൊട്ട് മുമ്പത്തെ ദിവസങ്ങളില്‍ എന്നോട് സംസാരിച്ചതില്‍ നിന്നും അമ്മയോട് എത്രമാത്രം അടുപ്പമുണ്ടെന്ന് മനസിലായിരുന്നു. അമ്മയുടെ ആരോഗ്യവസ്ഥയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. ഞാനും അമ്മയും തമ്മില്‍ വളരെ ക്ലോസ് ആണ്. അതുപോലെ തന്നെയാണ് ഇവരുമെന്ന് മനസിലായി. ഈ വാര്‍ത്ത വന്നതും എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഇവരുടെ മനസില്‍ എന്താകും കടന്നു പോകുന്നുണ്ടാവുക എന്ന് എനിക്കറിയാം. ഇവരെ നോക്കുമ്പോള്‍ അഭിനയിക്കുകയാണ്. എന്റെ കണ്ണിലൂടെ വെള്ളം വന്നു. ആ നിമിഷം നടിയെന്ന നിലയില്‍ ആരാധനയ്ക്കും മുകളിലായി അവരുടെ സ്ഥാനം'' എന്നാണ് രാധികയെക്കുറിച്ച് മമിത ബൈജു സംസാരിച്ചത്.
അമ്മയ്ക്കും സിനിമയ്ക്കും തുല്യ ബഹുമാനം അവര്‍ നല്‍കുന്നുണ്ട്. അതാണ് അവരെ ഇന്ന് ഈ നിലയിലെത്തിച്ചതെന്ന് സൂര്യയും പറഞ്ഞു. അതേസമയം വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഓഗസ്റ്റ് 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ രവീണ ടണ്ടനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Radhika Sarathkumar acted a comedy scene after hearing the news of her mother's demise. Mamitha Baiju and Suriya gets emotional talking about it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




