
'ഉളുപ്പും മാനവുമില്ലാത്ത ഗോഡ്സെവാദികള്; ഹിന്ദുക്കളെ പറ്റിക്കാനും മുസ്ലീങ്ങളെ ദ്രോഹിക്കാനുമുള്ള പ്രൊപ്പഗാണ്ട'; 'കേരള സ്റ്റോറി 2'വിനെതിരെ രാഹുല്‍ ഈശ്വര്‍
. ഒരു കള്ളം 100 തവണ പറഞ്ഞാല്‍ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അര്‍ബന്‍ നാസികള്‍.

കേരള സ്റ്റോറി 2വിനെതിരെ രാഹുല്‍ ഈശ്വര്‍. കഴിഞ്ഞ ദിവസമാണ് ദ കേരള സ്റ്റോറി 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. കേരളത്തെ മോശമായി ചിത്രീകരിച്ച ആദ്യഭാഗം വലിയ വിവാദമായിരുന്നു. ബിയോണ്ട് ദ കേരള സ്റ്റോറിയെന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, ചീപ്പ് ആന്റ് വള്‍ഗര്‍ പ്രൊപ്പഗാണ്ടയെന്നാണ് രാഹുല്‍ ഈശ്വര്‍ കേരള സ്റ്റോറി 2വിനെ വിമര്‍ശിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്:
ഹിന്ദു പെണ്ണിനെ നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിങ്ങള്‍' - ഞാന്‍ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോര്‍ത്ത് ഈസ്റ്റ് ല്‍ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികള്‍. ഒരു കള്ളം 100 തവണ പറഞ്ഞാല്‍ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അര്‍ബന്‍ നാസികള്‍.
നമ്മള് നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, ചീപ്പ് ആന്റ് വള്‍ഗര്‍ പ്രൊപ്പഗാണ്ടയുമായി കേരളം സ്റ്റോറി 2. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നില്‍. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്. കേരളം, ഭാരതം അഭിമാനം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Rahul Eswar calls The Kerala Story 2 propaganda. Says it targets muslims.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

'ഒടിയനാകാന്‍' പൃഥ്വിരാജ്; നായിക മഞ്ജു വാര്യര്‍; രാഹുല്‍ സദാശിവന് ചിത്രം ആരംഭിച്ചു


