
News Now
24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

വിവാഹത്തിന്റെ ദിവസം പുറത്തുവിട്ട് ഗായകനും സംഗീത സംവിധായകനുമായ രാഹുല് വൈദ്യയും നടിയും മോഡലുമായ ദിഷ പാര്മറും. ഈ മാസം 16ന് തങ്ങള് വിവാഹം കഴിക്കുകയാണെന്നും പ്രണയത്തിന്റെ പുതിയ അധ്യായത്തിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും ഇരുവരും വ്യക്തമാക്കി.
കഴിഞ്ഞ വര്ഷം കളേഴ്സ് ചാനലില് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് ഇരുവരും പ്രണയത്തിലായത്. 33കാരനായ രാഹുല് വൈദ്യ ഷോയ്ക്കിടെയില് വച്ച് 26കാരിയായ ദിഷയെ പ്രപോസ് ചെയ്യുകയായിരുന്നു.
#TheDisHulWedding @disha11parmar pic.twitter.com/j7KOQEKB7g
â RAHUL VAIDYA RKV (@rahulvaidya23) July 6, 2021
ട്വിറ്ററിലൂടെ ഇരുവരും ഒരുമിച്ചാണ് വിവാഹ ദിനം പുറത്തുവിട്ടത്. 'ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്താല്, ഈ പ്രത്യേക നിമിഷം നിങ്ങളുമായി പങ്കിടുന്നതില് ഞങ്ങള് ആഹ്ലാദിക്കുന്നു. ഞങ്ങളുടെ വിവാഹം ജൂലൈ 16 ന് നടക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. പ്രണയത്തിന്റെയും ഒരുമയുടെയും ഈ പുതിയ അധ്യായം ആരംഭിക്കുമ്പോള് ഞങ്ങള് നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ആഗ്രഹിക്കുന്നു'.- ഇരുവരും ചേര്ന്നുള്ള പ്രസ്താവനയില് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


