മുഖം മറച്ച് ജാക്കറ്റ്, "തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ"; രാജ് കുന്ദ്രയ്ക്ക് ട്രോൾ, വിഡിയോ

സിനിമ കാണാൻ കുടുംബത്തോടൊപ്പം തിയറ്ററിൽ എത്തിയപ്പോഴാണ് താരം ഇത്തരത്തിൽ വേഷം ധരിച്ചത്

വീഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:59 am IST
Edited by :migrator

മെറ്റ് ​ഗാലയിലെ കിം കർദാഷ്യാന്റെ ലുക്ക് ആവർത്തിച്ച് പൊതുവേദിയിൽ മുഖം മറയ്ക്കുന്ന ജാക്കറ്റ് ധരിച്ചെത്തി നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസ്സ്മാനുമായ രാജ് കുന്ദ്ര. സിനിമ കാണാൻ കുടുംബത്തോടൊപ്പം തിയറ്ററിൽ എത്തിയപ്പോഴാണ് താരം ഇത്തരത്തിൽ വേഷം ധരിച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൾ ട്രോളുകളും നിറയുകയാണ്. 

വെള്ള ടീഷർട്ടിന് പുറമേ ധരിച്ചിരുന്ന കറുത്ത ജാക്കറ്റാണ് താരം മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിൽ സിപ്പ് ചെയ്തത്. ‘മുഖം പുറത്തുകാണിക്കാനാകാതെ തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ’ എന്നടക്കമാണ് വിഡിയോ കണ്ടവർ പരിഹസിക്കുന്നത്. ചിലരാകട്ടെ വേഷം കണ്ടപ്പോൾ രൺവീർ സിങ്ങാണെന്നാണ് സംശയിച്ചത്.   "ഇത് രൺവീർ സിങ് ആണെന്നാണ് ഞാൻ കരുതിയത് അയാൾ ആണ് ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത്" എന്ന പലരും ചൂണ്ടിക്കാട്ടി. ശിൽപ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും കാമുകൻ രാകേഷ് ബാപത്തും കുന്ദ്രയ്ക്കൊപ്പം സിനിമ കാണാൻ എത്തിയിരുന്നു. 

കഴിഞ്ഞ വർഷമാണ് അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. മാസങ്ങളോളം ജയിൽവാസം അനുഭവിച്ചശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്. അശ്ലീലചിത്രങ്ങളുടെ നിർമാണത്തിലും വിതരണത്തിലും താൻ പങ്കാളിയായതിന് ഒരു തെളിവുമില്ലെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ രാജ് കുന്ദ്ര ഒരു പ്രസ്താവന ഇറക്കിയിരുന്നു.    

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now