വേശ്യാവൃത്തിയെയും പോണോഗ്രഫിയെയും കുറിച്ചുള്ളതായിരുന്നു ട്വീറ്റുകൾ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:46 am IST

News Now

മുംബൈ : നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും പ്രമുഖ ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയുടെ ഒൻപത് വർഷം മുൻപത്തെ ട്വീറ്റുകൾ വീണ്ടും വൈറലാകുന്നു.  2012ൽ രാജ് കുന്ദ്ര ട്വിറ്ററിൽ കുറിച്ച രണ്ട് പോസ്റ്റുകളാണ് ഇപ്പോൾ വൈറലാകുന്നത്. വേശ്യാവൃത്തിയെയും പോണോഗ്രഫിയെയും കുറിച്ചുള്ളതായിരുന്നു ഈ ട്വീറ്റുകൾ. 

' പോൺ v/s പ്രോസ്റ്റിറ്റിയൂഷൻ. എന്തുകൊണ്ടാണ് ക്യാമറയ്ക്കുമുന്നിൽ സെക്‌സ് ചെയ്യാൻ പണം നൽകുന്നത് നിയമവിധേയമാകുന്നത്? ഇവ തമ്മിൽ എന്താണ് വ്യത്യാസം', 2012 മാർച്ച് 29ന് രാജ് കുന്ദ്ര ട്വീറ്റ് ചെയ്തു. 

Story image

മെയിലാണ് കുന്ദ്രയുടെ രണ്ടാമത്തെ ട്വീറ്റ്. ' ഇന്ത്യ: അഭിനേതാക്കൾ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റുകളിക്കാർ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാർ പോൺ കാണുന്നു, പോൺ താരങ്ങൾ അഭിനേതാക്കളാകുന്നു...!, നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അറസ്റ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ ട്വീറ്റുകൾ വീണ്ടും ശ്രദ്ധനേടിയിരിക്കുന്നത്. 

Story image

മുംബൈ മലാഡിനടുത്ത് മഡ് ഐലന്റിലെ ബംഗ്ലാവിൽ പൊലീസ് ഫെബ്രുവരി നാലിന് നടത്തിയ റെയ്ഡോടെയാണ് അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തറിയുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി  കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിൽ എത്തിയത്. കെന്റിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates