
എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംവിധായികയുടെ കുപ്പായത്തിൽ ഐശ്വര്യ, ലാൽ സലാമിൽ അതിഥി വേഷത്തിൽ രജനികാന്തും
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിൽ അതിഥി വേഷത്തിൽ രജനികാന്തും എത്തുന്നുണ്ടെന്നാണ് സൂചന. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എആർ റഹ്മാൻ ആണ്.
Lights
â Lyca Productions (@LycaProductions) March 7, 2023
Camera
Action #LalSalaam Shoot starts today!
Happy #HOLI everyone!
@ash_rajinikanth
@arrahman
@rajinikanth @TheVishnuVishal & @vikranth_offl
@gkmtamilkumaran
@LycaProductions #Subaskaran pic.twitter.com/SHYXxnGYod
എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്. ക്രിക്കറ്റിനെ ആസ്പദമാക്കി ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ഡിസംബറിലായിരുന്നു. നിലവിൽ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിന്റെ തിരക്കലാണ് രജനികാന്ത്. മോഹൻലാൽ, ശിവരാജ് കുമാർ, തമന്ന എന്നിവരാണ് ജയിലറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു



