
'വെറും സൂപ്പർ സ്റ്റാർ മാത്രമല്ല രജനി സാർ..., അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി'; സംവിധായകൻ പറയുന്നു
വേട്ടയ്യനിൽ അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ പുറത്തെടുക്കാനാണ് ഞാൻ ശ്രമിച്ചത്.

രജനികാന്തിൻ്റേതായി ഏറ്റവും ആകാംക്ഷയോടെ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ജയ്ഭീം സംവിധാനം ചെയ്ത ടി.ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. ഇപ്പോഴിതാ രജനികാന്തിനെക്കുറിച്ച് പ്രൊമോഷനിടെ ജ്ഞാനവേൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.
"രജനി സാർ വെറുമൊരു സൂപ്പർ സ്റ്റാർ മാത്രമല്ല, മികച്ചൊരു നടൻ കൂടിയാണ്. വേട്ടയ്യനിൽ അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ പുറത്തെടുക്കാനാണ് ഞാൻ ശ്രമിച്ചത്. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പോലും സംവിധായകൻ ആവശ്യപ്പെടുന്നതെന്തും അദ്ദേഹം ചെയ്യും. ഒരു ദിവസം ഷൂട്ടിങ്ങിനായി പുലർച്ചെ രണ്ട് മണിക്ക് വരണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൃത്യസമയത്ത് തന്നെ അദ്ദേഹം സെറ്റിലെത്തി. അത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി" - ജ്ഞാനവേൽ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബതി, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഒക്ടോബർ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?

Related News


ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി
ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

