
കൂലിയുടെ ക്ഷീണം മറക്കാനാകുമോ? ജെയ്ലര്‍ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് രജനികാന്ത്; ആരാധകര്‍ ആവേശത്തില്‍
ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജെയ്ലര്‍ 2. 2023 ല്‍ റിലീസ് ചെയ്ത ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 600 കോടിയലധികം നേടാന്‍ ജെയ്ലറിന് സാധിച്ചിരുന്നു. അതിനാല്‍ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം ജെയ്ലര്‍ 2വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് പാലക്കാടെത്തിയിരുന്നു. താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ആരാധകരെ കാറിന്റെ സണ്‍റൂഫിലൂടെ അഭിവാദ്യം ചെയ്യുന്ന രജനികാന്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജെയ്ലര്‍ 1വിന്റെ ക്ലൈമാക്സ് കേരളത്തിലാണ് ചിത്രീകരിച്ചത്.
കേരളത്തിലെ ചിത്രീകരണത്തിന് പിന്നാലെ ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോഴാണ് രജനികാന്ത് ജെയ്ലര്‍ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. 2026 ജൂണ്‍ 12 ന് ജെയ്ലര്‍ 2 റിലീസാകുമെന്നാണ് രജനികാന്ത് അറിയിച്ചത്. ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് രജനികാന്തിന്റെ വാക്കുകള്‍.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജെയ്ലര്‍. മോഹന്‍ലാല്‍, ശിവരാജ്കുമാര്, വിനായകന് തുടങ്ങിയവരും ജെയ്ലറിലുണ്ടായിരുന്നു. രണ്ടാം ഭാഗത്തില്‍ എസ്ജെ സൂര്യ, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയവരുമുണ്ടാകും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Rajinikanth announces Jailer 2 release date. fans are excited to welcome the movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന
'തലെെവർ വരാറ്...'; ‘ജയിലർ 2’ ഒക്ടോബർ 15ന് ; കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ഗോകുലം മൂവീസ്


