
ഗ്ലാമറായി തമന്ന; കാവാലയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
കാവാലയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തമന്നയുടെ ചടുലമായ ചുവടുകൾ കൊണ്ട് തരംഗമായ ജയിലറിലെ 'കാവാലാ' എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ജൂലൈ ആറിന് പുറത്തിറങ്ങിയ ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആണ്. ജാനി മാസ്റ്റർ ആണ് ഡാൻസ് കൊറിയോഗ്രഫി ചെയ്‌തത്. പരിശീലന രംഗങ്ങളും ഉൾപ്പെടുത്തിയ കാവാലയുടെ മേക്കിങ് വിഡിയോയും ഇതിനോടകം വൈറലായി കഴിഞ്ഞു.
രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദർ സംഗീതം ചെയ്‌ത ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അരുൺരാജ കാമരാജയാണ്. അനിരുദ്ധും ശിൽപ റാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമന്നയുടെ ഗ്ലാമറസ് ലുക്കും ചടുലമായ ചുവടുകളുമാണ് ഗാനത്തിന്റെ മുഖ്യാകർഷണം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.
മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണിത്. ഓഗസ്റ്റ് 10നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



