പ്രണയിച്ച് രജനികാന്തും നയൻതാരയും, മനസു നിറച്ച് 'സാര കാട്രേ'; അണ്ണാത്തെയിലെ ​ഗാനം പുറത്ത്

സാര കാട്രേ' എന്ന് തുടങ്ങുന്ന ​ഗാനം ശ്രേയാ ഘോഷാലും സിദ് ശ്രീറാമും ചേർന്നാണ് ആലപിച്ചിരിക്കുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:50 am IST

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവന്നിരിക്കുകയാണ്. രജനിയുടേയും നയൻസിന്റേയും പ്രണയം നിറയുന്ന ​ഗാനം ആരാധകരുടെ മനസു കീഴടക്കുകയാണ്. 

'സാര കാട്രേ' എന്ന് തുടങ്ങുന്ന ​ഗാനം ശ്രേയാ ഘോഷാലും സിദ് ശ്രീറാമും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യു​ഗഭാരതിയുടെ വരികൾക്ക് ഡി ഇമ്മനാണ് സം​ഗീതം നൽകിയിരിക്കുന്നത്. രജനീകാന്തിന്റേയും നയൻതാരയുടേയും ചിത്രത്തിലെ സ്റ്റിൽസിനൊപ്പമാണ് ​ഗാനം. 

ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്ന ചിത്രമാണ് അണ്ണാത്തെ. അന്തരിച്ച പ്രിയ ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ​അണ്ണാത്തെയിലെ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now