നേർക്കുനേർ തലൈവരും ജൂനിയർ എൻടിആറും; വരാൻ പോകുന്നത് വൻ ബോക്സോഫീസ് ക്ലാഷ്

മാത്രമല്ല കൂലിയുടെ ഷൂട്ടിങ് ജൂൺ 10 ന് തുടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Rajinikanth
രജിനികാന്ത്, ജൂനിയർ എൻടിആർ
Edited by :Hima Prakash
Last Updated :3 ജൂൺ 2024, 4:22 pm IST

സിനിമ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് പതിനഞ്ച് ദിവസത്തെ ആത്മീയ യാത്രയിലാണ് നടൻ രജിനികാന്തിപ്പോൾ. ബദരിനാഥ്, കേദർനാഥ് എന്നിവിടങ്ങളിൽ നിന്നുള്ള രജിനിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ലോകേഷ് കനകരാജിനൊപ്പമുള്ള കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപാണ് രജിനി ഹിമാലയത്തിലേക്ക് യാത്ര തിരിച്ചത്. ഇപ്പോഴിതാ വേട്ടയ്യൻ എന്ന രജിനിയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

വേട്ടയ്യന്റെ ചിത്രീകരണം പൂർത്തിയാക്കിയെന്നും ഒക്ടോബർ 10 ന് ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലുമാണെന്നാണ് രജിനി അറിയിച്ചിരിക്കുന്നത്. ഒരു യോ​ഗിയുമായുള്ള സംഭാഷണത്തിനിടെയാണ് വേട്ടയ്യൻ ദസറ റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്ന് രജിനികാന്ത് അറിയിച്ചിരിക്കുന്നത്. മാത്രമല്ല കൂലിയുടെ ഷൂട്ടിങ് ജൂൺ 10 ന് തുടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രജിനികാന്ത് പറഞ്ഞത് പോലെ ഒക്ടോബർ 10 നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നതെങ്കിൽ ജൂനിയർ എൻടിആറിന്റെ ദേവര: പാർട്ട് 1 മായി ഒരു ബോക്സോഫീസ് ക്ലാഷ് തന്നെയുണ്ടാകും. ഒക്ടോബർ 10 നാണ് ദേവരയും റിലീസിനൊരുങ്ങുന്നത്. ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയ്യൻ ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തുക.

ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായെത്തുന്നതെന്നാണ് വിവരം. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, റാണ ദ​ഗുബതി, റിതിക സിങ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീത സംവിധാനമൊരുക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്ഷൻ ത്രില്ലറായാണ് രജിനിയുടെ കൂലി ഒരുങ്ങുന്നത്. രജിനികാന്തിന്റെ മകളായി ശ്രുതി ഹാസനാണ് ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. കൊരട്ടാല ശിവയാണ് ദേവര ഒരുക്കുന്നത്. ജൂനിയർ എൻടിആറിന് പുറമേ ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ, ചൈത്ര റായ്, ഷൈൻ ടോം ചാക്കോ, മുരളി ശർമ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now