'നായികയായി വിജയിക്കാതെ വന്നപ്പോൾ ഐറ്റം ഡാൻസ് ചെയ്യാൻ തുടങ്ങി'; തമന്നയ്ക്കെതിരെ രാഖി സാവന്ത്
ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്.

തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും ഒട്ടേറെ ആരാധകരുണ്ട് നടി തമന്നയ്ക്ക്. ഐറ്റം ഡാൻസിലൂടെയും തമന്നയിപ്പോൾ സെൻസേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തമന്നയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി രാഖി സാവന്ത്. സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും തമന്നയെപ്പോലുള്ള നടിമാര്‍ ഇപ്പോള്‍ തന്റെ പാത പിന്തുടരുകയാണെന്നും രാഖി പറയുന്നു.
ഒരുകാലത്ത് താന്‍ സ്ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്ക്കില്ലെന്നും രാഖി പറഞ്ഞു. "ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന് ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന് എന്ന നിലയിലുള്ള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ വയറ്റത്തടിച്ച് ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി.
നാണമില്ലേ! ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും"- ഒരു അഭിമുഖത്തില്‍ രാഖി സാവന്ത് പരിഹാസത്തോടെ പറഞ്ഞു. ഷാരുഖിന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ദ് ബാഡ്സ് ഓഫ് ബോളിവുഡിലാണ് അടുത്തിടെ തമന്ന ഐറ്റം ഡാൻസ് ചെയ്തത്. 'ഗഫൂര്‍' എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു.
ഈ ഗാനത്തെക്കുറിച്ച് തമന്ന അടുത്തിടെ പ്രതികരിച്ചിരുന്നു. 'അദ്ദേഹത്തിന് (ആര്യന് ഖാന്) കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഒരുപാട് സ്നേഹം ലഭിച്ചു.
'ഗഫൂര്‍' വളരെ രസകരമായിരുന്നു. ഫറാ ഖാന് കൊറിയോഗ്രാഫി ചെയ്തപ്പോള്‍ അതൊരു മാന്ത്രിക അനുഭവമായി. ഈ ഗാനം ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ഫറ, ഛായാഗ്രാഹകന്‍ രവി വര്മ്മന്, കാര്യങ്ങള്‍ നിയന്ത്രിച്ച ആര്യന് എന്നിവരുടെ പിന്തുണ കാരണം ഞങ്ങള്‍ക്കത് സാധിച്ചു’ - അവര്‍ പറഞ്ഞു. ജയിലറിലെ കാവാലാ, സ്ത്രീ 2വിലെ ആജ് കി രാത്, റെയ്ഡ് 2 എന്നീ ചിത്രത്തിലും തമന്ന ഐറ്റം ഡാൻസ് ചെയ്തിരുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Cinema News: Actress Rakhi Sawant blames Tamannaah Bhatia.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




