
'ഒരു നടന്റെ കരിയറിൽ ബോക്സ് ഓഫീസ് കളക്ഷന് പ്രാധാന്യമുണ്ട്; പക്ഷേ ഇൻഡസ്ട്രിയിൽ വിജയിക്കണമെങ്കിൽ അത് മാത്രം പോര'
അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണം നടത്താനുള്ള ഒരു അവസരം കൂടിയാണത്.

ബോക്സ് ഓഫീസ് കളക്ഷനുകൾക്ക് ഒരു നടന്റെ കരിയറിൽ പ്രാധാന്യമുണ്ടെന്ന് തുറന്നു പറഞ്ഞ് തെലുഗു സൂപ്പർ താരം റാം ചരൺ. എന്നാൽ ഇൻഡസ്ട്രിയിൽ വിജയിക്കാനുള്ള ഒരേയൊരു മാനദണ്ഡം അത് മാത്രമല്ലെന്നും റാം ചരൺ പറഞ്ഞു. തന്റെ റിലീസിനൊരുങ്ങുന്ന 'പെദ്ദി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എഎൻഐയോട് സംസാരിക്കുകയായിരുന്നു നടൻ.
"മികച്ച ബോക്സ് ഓഫീസ് കളക്ഷൻ എന്നത് അടുത്ത സിനിമയുമായി ബന്ധപ്പെട്ട കാര്യമാണ്. അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണം നടത്താനുള്ള ഒരു അവസരം കൂടിയാണത്. അതുകൊണ്ട് ബോക്സ് ഓഫീസ് കണക്കുകൾ പ്രധാനമാണ്, പക്ഷേ അത് മാത്രമല്ല കാര്യം".- റാം ചരൺ പറഞ്ഞു.
ഷങ്കർ സംവിധാനം ചെയ്ത ഗെയിം ചെയ്ഞ്ചർ ആണ് ഇതിനു മുൻപ് റാം ചരണിന്റേതായി റിലീസിനെത്തിയ ചിത്രം. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി. അതേസമയം ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദി ജൂൺ നാലിനാണ് റിലീസിനെത്തുന്നത്.
ജാൻവി കപൂർ ആണ് ചിത്രത്തിൽ റാം ചരണിന്റെ നായിക. ഇരുവരും ആദ്യമായാണ് ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. അതേസമയം, ചിരഞ്ജീവിയോടും ശ്രീദേവിയോടുമാണ് റാം ചരണിനെയും ജാൻവിയെയും ആരാധകർ താരതമ്യപ്പെടുത്തുന്നത്.
ജഗദേക വീരുഡു അതിലോക സുന്ദരി, എസ്പി പരശുറാം, കാതൽ ദേവതൈ തുടങ്ങിയ ചിത്രങ്ങളിൽ ചിരഞ്ജീവിയും ശ്രീദേവിയും ഒന്നിച്ചെത്തിയിരുന്നു. ശിവരാജ് കുമാർ, ജഗപതി ബാബു, ബോമൻ ഇറാനി, ദിവ്യേന്ദു എന്നിവരും പെദ്ദിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു സ്പോർട്സ് ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Ram Charan opened up on the significance of box office collections for actors.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന


