'പുഷ്പ'യുമായി ഏറ്റുമുട്ടാനൊരുങ്ങി റാം ചരണിന്റെ ​'ഗെയിം ചെയ്ഞ്ചർ'; അപ്ഡേറ്റ്

ചിത്രത്തിന്‍റെ നിർമ്മാതാവ് ദിൽ രാജു തന്നെയാണ് വിവരം പങ്കുവച്ചത്.

Game Changer
ഗെയിം ചെയ്ഞ്ചർSource by : എക്സ്
Last Updated :22 July 2024, 9:49 pm IST

റാം ചരണിന്റേതായി സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. അടുത്തിടെയാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായത്. എസ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. ഇപ്പോഴിത ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഈ വർഷം ക്രിസ്മസ് റിലീസായി ചിത്രമെത്തുമെന്നാണ് നിര്‍മ്മാതാവ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ നിർമ്മാതാവ് ദിൽ രാജു തന്നെയാണ് വിവരം പങ്കുവച്ചത്. രായന്‍റെ തെലുങ്ക് പതിപ്പിന്റെ പ്രീ-റിലീസ് ഇവന്‍റിലാണ് ഗെയിം ചെയ്ഞ്ചര്‍ ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് ദിൽ രാജു വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിന്‍റെ കൃത്യമായ റിലീസ് തീയതി നിർമ്മാതാവ് പുറത്തുവിട്ടില്ല. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചെയ്ഞ്ചറിൽ അഭിനയിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് റാം ചരൺ ചിത്രത്തില്‍ എത്തുകയെന്നാണ് വിവരം. തമൻ ആണ് സംഗീതസംവിധാനമൊരുക്കിയിരിക്കുന്നത്. കാർത്തിക് സുബ്ബരാജാണ് രചന നിർവഹിച്ചിരിക്കുന്നത്. അതേസമയം അല്ലു അർജുന്റെ പുഷ്പ 2 വും ഡിസംബറിലാണ് തിയറ്ററുകളിലെത്തുക. ഡിസംബർ ആറിന് പുഷ്പ 2 വിന്റെ റിലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now