രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍പ്പെട്ട കാര്‍- രംഭ
Last Updated :20 January 2024, 9:08 am IST

News Now

ചലച്ചിത്രതാരം രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാനഡയില്‍ വച്ചായിരുന്നു അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രംഭയുടെ കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തമകള്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചാണ് അപകടവിവരം രംഭ പങ്കുവച്ചത്.  

''കുട്ടികളെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ എന്നെയും കുട്ടികളെയും കൂടാതെ മുത്തശ്ശിയും ഉണ്ടായിരുന്നു. നിസാരമായി പരിക്കേറ്റെങ്കിലും ഞങ്ങള്‍ സുരക്ഷിതരാണ്. മൂത്തമകള്‍ സാഷ ആശുപത്രിയിലാണ്' രംഭ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates