ചിത്രത്തിലെ പ്രണയഗാനത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:00 am IST

News Now

താരജോഡികളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹ ആഘോഷത്തിലാണ് ബോളിവുഡ് ലോകം. ഇപ്പോള്‍ ഇരുവര്‍ക്കും വിവാഹസമ്മാനവുമായി എത്തിയിരിക്കുകയാണ് ബ്രഹ്മാസ്ത്രം ടീം. ആലിയയും രണ്‍ബീറും ഒന്നിച്ചെത്തുന്ന സിനിമയാണ് ബ്രഹ്മാസ്ത്രം. ചിത്രത്തിലെ പ്രണയഗാനത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 

കേസരിയ എന്നു തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങളാണ് പുറത്തുവന്നത്. പുഷ്പവൃഷ്ടിക്കിടെ പ്രണയം നിറയ്ക്കുന്ന രണ്‍ബീറിനേയും ആലിയയുമാണ് വിഡിയോയിലുള്ളത്. ബ്രഹ്മാസ്ത്രത്തിന്റെ സംവിധായകന്‍ അയന്‍ മുഖര്‍ജിയാണ് വിഡിയോ പങ്കുവച്ചത്. ഇരുവര്‍ക്കും വിവാഹാശംസകള്‍ അറിയിച്ചുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

നേരത്തെ രണ്‍ബീറും ആലിയയും ഒന്നിച്ചുള്ള പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ശിവ എന്ന കഥാപാത്രമായാണ് രണ്‍ബീര്‍ ചിത്രത്തില്‍ എത്തുന്നത്. ഇഷ എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. 2022 സെപ്റ്റംബര്‍ ഒന്‍പതിനാണ് ബ്രഹ്മാസത്രം തിയറ്ററില്‍ എത്തുന്നത്. നാളെയാകും ആലിയ രണ്‍ബീര്‍ വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകിട്ട് മെഹന്ദി ചടങ്ങുകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates