'ചീഫ് ഗസ്റ്റായേ തിരിച്ചു വരൂ'; കൊടുത്ത വാക്ക് പാലിച്ചു, 9 വര്‍ഷത്തിന് ശേഷം റാനിയ കലാമണ്ഡലത്തില്‍; ഡാന്‍സ് വൈറല്‍
'ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനിവിടെ നില്‍ക്കുകയാണ്'

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി റാനിയ റാണയുടെ പോസ്റ്റ്. കേരള കലാമണ്ഡലത്തിലെ കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന റാനിയയുടെ വീഡിയോയാണ് വൈറലാകുന്നത്. ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലിയിലെ നായികയാണ് റാനിയ. ചിത്രത്തിലെ റാനിയയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സിനിമയില്‍ മലയൂര് നാട്ടാമ എന്ന പാട്ടിനൊപ്പമുള്ള റാനിയയുടെ ഡാന്‍സ് വൈറലായി മാറിയിരുന്നു. ഈ പാട്ടിനൊപ്പമാണ് കലാമണ്ഡലത്തിലും റാനിയ ഡാന്‍സ് ചെയ്യുന്നത്.
ഡാന്‍സ് പങ്കുവെക്കുന്നതിനൊപ്പം നടി കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കലാമണ്ഡലത്തിലേക്ക് തിരികെ വരുന്നുണ്ടെങ്കില്‍ അത് മുഖ്യാതിഥിയായിട്ടാകും എന്ന് താന്‍ സ്വയം വാക്ക് നല്‍കിയിരുന്നുവെന്നും, ഒമ്പത് വര്‍ഷത്തിന് ശേഷം ആ വാക്ക് പാലിക്കപ്പെട്ടുവെന്നുമാണ് റാനിയ പറയുന്നത്.
'കേരള കലാമണ്ഡലത്തിലെ യാത്രയുടെ അവസാനം ദിവസം എന്റെ മാതാപിതാക്കള്‍ക്ക് ഞാനൊരു വാക്ക് കൊടുത്തിരുന്നു, എനിക്കും. ഞാന്‍ ഇവിടേക്ക് തിരികെ വരുന്നുണ്ടെങ്കിലത് മുഖ്യാതിഥി ആയിട്ടായിരിക്കും. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനിവിടെ നില്‍ക്കുകയാണ്, ആ വാക്ക് പാലിച്ചിരിക്കുന്നു. ഈ യാത്രയ്ക്കും ഇത് സാധ്യമാക്കി തന്നതിലും പ്രപഞ്ചത്തോട് നന്ദി പറയുന്നു' എന്നാണ് റാനിയയുടെ കുറിപ്പ്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. റാനിയയുടെ ഡാന്‍സിനും പ്രിന്‍സ് ആന്റ് ഫാമിലിയിലെ പ്രകടനത്തിനുമൊക്കെ കയ്യടിക്കുകയാണ് ആരാധകര്‍. മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ റാനിയയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
കേരള കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള നര്‍ത്തകിയാണ് റാനിയ. സ്വന്തമായി നൃത്തവിദ്യാലയവുമുണ്ട്. പിന്നാലെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Summary
Raniya Raana visits Kerala Kalamandalam after 9 years to fullfill a promise.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




