രണ്‍വീര്‍ ഷോരെയാണ് അച്ഛന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:06 am IST

News Now

നിര്‍മാതാവും സംവിധായകനുമായ കൃഷ്ണ ദേവ് ഷോരെ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകനും നടനുമായ രണ്‍വീര്‍ ഷോരെയാണ് അച്ഛന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്. 

അച്ഛന്റെ ചിത്രത്തിനൊപ്പമാണ് രണ്‍വീര്‍ ദുഃഖവാര്‍ത്ത പങ്കുവച്ചത്. തന്റെ ഏറ്റവും വലിയ പ്രചോദനവും സുരക്ഷിതസ്ഥാനവുമായിരുന്നു അച്ഛനെന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് പ്രിയ സംവിധായകന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. 

കെഡി ഷോരെ എന്നറിയിപ്പെട്ടിരുന്ന അദ്ദേഹം നിര്‍മാതാവ് സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. സിന്ദ ദില്‍, ബെ രെഹം, ബാദ് ഓര്‍ ബദ്‌നാം എന്നിവയാണ് നിര്‍മിച്ച സിനിമകള്‍. 1988ല്‍ മഹാ- യുദ്ധ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates