
വരുന്ന ഐപിഎൽ സീസണിൽ മുംബൈയ്ക്ക് പുതിയ പരിശീലകൻ

News Now
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ആശ്വാസം; ഡിഎ, ഡിആര് രണ്ടു ശതമാനം അനുവദിച്ചു

ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിലെ എന്തൊക്കെ വിവരങ്ങൾ ശ്രദ്ധിക്കണം?
മുംബൈ: 2027ലെ ഐപിഎൽ സീസൺ ലക്ഷ്യമിട്ട് പല ടീമുകളിലും മാറ്റങ്ങൾ തകൃതിയായി അരങ്ങേറുന്നു. പരിശീലകൻമാരുടേയും നായകൻമാരുടേയും മാറ്റങ്ങൾ സംഭവിക്കുന്നു. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് എത്തുകയാണ് മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ്. മുഖ്യപരിശീലക സ്ഥാനത്തു നിന്നു ശ്രീലങ്ക ഇതിഹാസം മഹേല ജയവർധനെ പടിയിറങ്ങുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇരു പാർട്ടികളും പരസ്പര ധാരണയുടെ പുറത്താണ് വേർപിരിയുന്നത്. ഈ ആഴ്ച നടന്ന ഫ്രാഞ്ചൈസിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ ഹെഡ് കോച്ചിനെ മുംബൈ ഇന്ത്യൻസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളും അഭിമുഖങ്ങളും അടുത്ത ദിവസങ്ങളിൽ തന്നെ നടക്കും. മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുംബൈ ഇന്ത്യൻസ് ചില പേരുകൾ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യപരിശീലക സ്ഥാനം മാത്രമല്ല മുംബൈ ഇന്ത്യൻസിന്റെ ഒരു പദവികളിലും മഹേല ജയവർധനെ ഇനി തുടരാൻ സാധ്യതയില്ല. നേരത്തെ ടീമിന്റെ ഭാഗമായി പല ചുമതലകളും മഹേല വഹിച്ചിരുന്നു. പുതിയൊരു ദിശയിലേക്ക് ടീമിനെ കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമായി അടിമുടി ഉടച്ചുവാർക്കലാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ പൂർണമായും ശ്രീലങ്കൻ ഇതിഹാസം ടീമിൽ നിന്നു പടിയിറങ്ങുമെന്നാണ് വിവരം.
2024ലാണ് മുഖ്യപരിശീലകനായി മഹേല ജയവർധനെ രണ്ടാം തവണയും ചുമതലയേറ്റത്. 2025ൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ പ്രവേശിച്ചു. എന്നാൽ 2026 സീസൺ മുംബൈയ്ക്ക് തീർത്തും നിരാശാജനകമായിരുന്നു. വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. ഒൻപതാം സ്ഥാനത്താണ് ഇക്കഴിഞ്ഞ സീസണിൽ ടീം ഫിനിഷ് ചെയ്തത്. പരിക്കുകളും താരങ്ങളുടെ ലഭ്യതക്കുറവും ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങളും ഈ സീസണിലെ അവരുടെ മുന്നേറ്റത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു.
Summary
Mumbai Indians and head coach Mahela Jayawardene have mutually decided to bring in a fresh perspective starting with the upcoming Indian Premier League season. In a meeting of the top brass earlier this week, both parties reached an agreement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





