
വിവാഹാഘോഷങ്ങൾ കഴിഞ്ഞു, ഇനി ജോലി; 'രണബാലി' സെറ്റിലേക്ക് തിരികെയെത്തി രശ്മികയും വിജയ് ദേവരകൊണ്ടയും
പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രണബാലി. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ രണബാലി സെറ്റിലേക്ക് തിരികെയത്തിയിരിക്കുകയാണ് താരദമ്പതികൾ.
സിനിമയുടെ സെറ്റിൽ ഗംഭീര വരവേല്പാണ് അണിയറപ്രവർത്തകർ ഇരുവർക്കും ഒരുക്കിയത്. രണബാലി എന്ന ടൈറ്റിൽ കഥാപാത്രമായാണ് വിജയ് ചിത്രത്തിലെത്തുന്നത്. ജയമ്മ എന്ന കഥാപാത്രമായി രശ്മികയും എത്തുന്നു. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും രണബാലിയിലേത് എന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
ചിത്രത്തിലെ 'ഏൻന്തയ്യ സാമി...' എന്ന ഗാനവും തരംഗമായിരുന്നു. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്സിൽ സൂചിപ്പിക്കുന്നുണ്ട്.
WHAT TO READ NEXT

'അഭി ന ജാവോ ഛോഡ് കര്..'; കൂട്ടിരിക്കാന്‍ ഇനി ആ ഗാനങ്ങള്‍ മാത്രം!
സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ. ഗീതാ ഗോവിന്ദം, ഡിയർ കോമറേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
'ദ് മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Cinema News: Rashmika Mandanna and Vijay Deverakonda resume Ranabaali shoot.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'

