
16 വയസിന് ഇളയത്, കല്യാണത്തിന് ഓടി നടന്നവൾ; കുഞ്ഞനിയത്തിയുടെ തോളിൽ ചാഞ്ഞ് രശ്മിക
വിവാഹഘോഷ ചിത്രങ്ങളിൽ രശ്മിക തന്റെ സഹോദരി ഷിമൻ മന്ദാനയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.

വിവാഹത്തെക്കുറിച്ച് വളരെ വൈകാരികമായാണ് നടി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രതികരിച്ചത്. തങ്ങളുടെ പ്രണയസാഫല്യത്തിന്റെ സുന്ദര നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചു കൊണ്ടിരിക്കുകയാണ് താരദമ്പതികൾ. കഴിഞ്ഞ ദിവസം പ്രധാനം ചടങ്ങിലെയും മെഹന്തി ആഘോഷങ്ങളുടെയും ചിത്രങ്ങൾ രശ്മികയും വിജയ്‌യും പങ്കുവച്ചിരുന്നു.
Rashmika Mandanna and her sister - ഇൻസ്റ്റഗ്രാം
വിവാഹഘോഷ ചിത്രങ്ങളിൽ രശ്മിക തന്റെ സഹോദരി ഷിമൻ മന്ദാനയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. തന്നേക്കാൾ 16 വയസിന് ഇളയതായ ഷിമൻ വളരുന്നത് കാണാൻ തിരക്കുകൾക്കിടയിൽ തനിക്ക് സാധിച്ചില്ലെന്നത് ഒരു നോവായി രശ്മിക പങ്കുവച്ചിരുന്നു. രശ്മികയെ സംബന്ധിച്ചിടത്തോളം ഷിമൻ വെറുമൊരു അനിയത്തിയല്ല, മറിച്ച് മകൾ തന്നെയാണ്.
സിനിമയിലെ തിരക്കുകൾക്കിടയിലും ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും അനിയത്തിക്കുള്ള സമ്മാനങ്ങളും വിശേഷങ്ങളും കരുതാൻ രശ്മിക മറക്കാറില്ല. രശ്മികയുടെ താരപദവി ഷിമന്റെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാൻ രശ്മികയുടെ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
Rashmika Mandanna and her sister - ഇൻസ്റ്റഗ്രാം
രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ ചിത്രങ്ങളിലും മെഹന്ദി ആഘോഷങ്ങളിലും സന്തോഷത്തോടെ നിറസാന്നിധ്യമായി ചേച്ചിക്കൊപ്പം നിൽക്കുന്ന ഷിമനെ ആരാധകർ കണ്ടു. വിവാഹത്തിന്റെ ഓരോ ചടങ്ങിലും തന്റെ പ്രിയപ്പെട്ട ചേച്ചിയമ്മയ്ക്ക് തണലായി ഷിമൻ കൂടെയുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് താൻ തോളിലെടുത്ത് നടന്ന അനിയത്തിയുടെ തോളിൽ ചാരിയിരിക്കുന്ന രശ്മികയെ ആണ് ഫോട്ടോയിൽ കാണാൻ കഴിയുക.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Cinema News: Actress Rashmika Mandanna share her sister Photo.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'

'എല്ലാക്കാലവും നമുക്ക് ചെറുപ്പമായി ഇരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ആഘോഷിക്കണം; പക്ഷേ വിജയ്...'


