
നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ആറാഴ്ച വിശ്രമം, അപകടം നൃത്ത രംഗത്തിന്റെ ചിത്രീകരണത്തിനിടെ
സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളിലുണ്ട്.
നടി രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു മാസം നീളുന്ന ചികിത്സയും വിശ്രമവും ഡോക്ടർമാർ നിർദേശിച്ചതായാണ് റിപ്പോർട്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് രശ്മികയ്ക്ക് പരിക്കേറ്റതെന്നും ഉടൻ തന്നെ നടിയെ ആശുപത്രിയിലെത്തിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളിലുണ്ട്.
അപകടം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'രണബാലി' യുടെ സെറ്റിലാണോ, അതോ ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുടെ സെറ്റിലാണോ സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷൂട്ടിങ്ങിനിടെയുണ്ടായ വീഴ്ചയിൽ രശ്മികയുടെ ഇടുപ്പിലെ ടെൻഡന്‍ പൂർണമായും വേർപെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
തീവ്ര പരിശീലനം നടത്തുന്ന പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് സംഭവിക്കാവുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിതെന്നാണ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പറയുന്നത്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രണബാലി' യും ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുമാണ് രശ്മികയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
WHAT TO READ NEXT

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Rashmika Mandanna suffers serious hip injury.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'

'എല്ലാക്കാലവും നമുക്ക് ചെറുപ്പമായി ഇരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ആഘോഷിക്കണം; പക്ഷേ വിജയ്...'
