രത്തന്‍ ടാറ്റയെ വീഴ്ത്തിയ ബോളിവുഡ്, നിര്‍മിച്ചത് ഒരേയൊരു ചിത്രം; മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടിയില്ല

തൊടുന്നതെല്ലാം പൊന്നാക്കിയ വ്യക്തിയാണെങ്കില്‍ സിനിമയില്‍ അദ്ദേഹത്തിന് അടിതെറ്റുകയായിരുന്നു

ratan tata
രത്തന്‍ ടാറ്റ
Last Updated :10 October 2024, 4:18 pm IST

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ മരണം രാജ്യത്തിന് ഒന്നാകെ വേദനയാവുകയാണ്. തൊടുന്നതെല്ലാം പൊന്നാക്കിയ വ്യക്തിയാണെങ്കിലും സിനിമയില്‍ അദ്ദേഹത്തിന് അടിതെറ്റുകയായിരുന്നു. ഒരു ബോളിവുഡ് സിനിമയാണ് രത്തന്‍ ടാറ്റ നിര്‍മിച്ചത്. എന്നാല്‍ അത് വന്‍ പരാജയമായതോടെ സിനിമാരംഗം തന്നെ അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.

2004ല്‍ റിലീസ് ചെയ്ത ഏത്ബാര്‍ എന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറിന്റെ നിര്‍മാണത്തിലാണ് രത്തന്‍ ടാറ്റ പങ്കാളിയായത്. വിക്രം ദത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ജോണ്‍ എബ്രഹാം, ബിപാഷ ബസു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 1996ല്‍ ഇറങ്ങിയ ഹോളിവുഡ് ചിത്രം ഫിയറിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

ടാറ്റ ബിഎസ്എസ് എന്ന ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ജതിന്‍ കുമാറാണ് സഹനിര്‍മാണം നടത്തിയത്. വന്‍ സ്റ്റാര്‍ കാസ്റ്റുമായി എത്തിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് തിയറ്ററില്‍ എത്തിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു. മുടക്കു മുതല്‍ പോലും തിരിച്ചുപിടിക്കാന്‍ ചിത്രത്തിനായില്ല. 9.50 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം നേടിയത് 7.96 കോടിയാണ്. ബോക്‌സ് ഓഫിസില്‍ പരാജയപ്പെടുക മാത്രമല്ല നിരൂപക പ്രശംസ നേടാനും ചിത്രത്തിനായില്ല. കോടികളുടെ നഷ്ടം സംഭവിച്ചതോടെ രത്തന്‍ ടാറ്റ സിനിമ സ്വപ്‌നം തന്നെ അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now