
'ജബ് വീ മെറ്റ്' എഴുതിയത് ആരാണ്?; സംവിധായകനെന്ന് അവതാരകന്‍, അല്ലെന്ന് പൃഥ്വിരാജ്; രാജുവേട്ടന് തെറ്റിയെന്ന് കമന്റുകള്‍
മലയാളത്തില്‍ എഴുത്തുകാര്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ബോളിവുഡ് ചിത്രം ദായ്‌റയുടെ പ്രൊമോഷനിടെ സിനിമയുടെ എഴുത്തിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. മലയാളത്തില്‍ എഴുത്തുകാര്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഇതിനിടെ ബോളിവുഡ് ചിത്രം ജബ് വീ മെറ്റിനെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്.
ദായ്‌റയില്‍ പൃഥ്വിയുടെ സഹതാരമായ കരീന കപൂര്‍ നായികയായ ചിത്രമാണ് ജബ് വീ മെറ്റ്. മലയാള സിനിമയെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് സംസാരിക്കുകയായിരുന്നു താരം. ജബ് വീ മെറ്റ് എഴുതിയത് ആരാണെന്നായിരുന്നു അവതാരകനോടുള്ള പൃഥ്വിയുടെ ചോദ്യം. ഇംത്യാസ് അലി ആയിരിക്കും എന്ന് അവതാരകന്‍ മറുപടി നല്‍കി.
എനിക്കുറപ്പാണ്, അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച എഴുത്തുകാര്‍ വേറേയും ഉണ്ടാകുമെന്ന്. നിങ്ങള്‍ക്ക് അവരുടെ പേരുകള്‍ അറിയുമോ? അറിയില്ലായിരിക്കും എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇതാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. പൃഥ്വിരാജിന് ജബ് വീ മെറ്റിന്റെ കാര്യത്തില്‍ തെറ്റ് പറ്റിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജബ് വീ മെറ്റിന്റെ എഴുത്തുകാരന്‍ ഇംത്യാസ് അലി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം പൃഥ്വിയ്ക്ക് തെറ്റിയിട്ടില്ലെന്നാണ് ചിലര്‍ വാദിക്കുന്നത്. ഇംത്യാസ് ആയിരിക്കാം സിനിമയുടെ എഴുത്തുകാരന്‍. പക്ഷെ അദ്ദേഹത്തിനൊപ്പം രചനയില്‍ പങ്കെടുത്തുവരുണ്ടാകാമെന്നും അതാണ് പൃഥ്വിരാജ് ഉദ്ദേശിച്ചതെന്നും അവര്‍ പറയുന്നു. എഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൃഥ്വി പറഞ്ഞത് ശരിയാണെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 'എഴുത്ത് എന്നത് വളരെ അണ്ടര്‍ റേറ്റഡ് ആണ്. മലയാളത്തില്‍ കാണുന്ന പ്രധാന വ്യത്യാസം എന്തെന്നാല്‍ എഴുത്തുകാര്‍ ആണ് ഇപ്പോഴും എല്ലാത്തിന്റേയും കേന്ദ്രബിന്ദു എന്നതാണ്.'' എന്നാണ് പൃഥ്വിരാജ് പറയുന്നത്. പിന്നാലെ താരം അത് വിശദമാക്കുന്നുണ്ട്.
''ഒരു പ്രെജക്ട് തുടങ്ങുന്നത് എഴുത്തുകാരനില്‍ നിന്നുമാണ്. എഴുത്തുകാരനാണ് നടനെ സമീപിക്കുന്നത്. അവര്‍ സംസാരിച്ച ശേഷം, ആരാകും ഇത് സംവിധാനം ചെയ്യാന്‍ അനുയോജ്യമായ ആളെന്നും ഏതായിരിക്കണം പ്രൊഡക്ഷന്‍ ഹൗസെന്നും തീരുമാനിക്കും. മലയാളത്തില്‍ ഇന്നും മിക്ക സിനിമകളും ഒരുങ്ങുന്നത് ഇങ്ങനെയാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തില്‍ ഒരു സാധാരണക്കാരനോട് പോയി ആരാണ് ഈ കള്‍ട്ട് ക്ലാസിക് ചിത്രം എഴുതിയതെന്ന് ചോദിച്ചാല്‍ അവര്‍ക്കറിയാം അത് എഴുതിയത് ആരാണെന്നും സംവിധാനം ചെയ്തത് ആരാണെന്നും. ഇവിടേയും സലീം-ജാവേദിന്റെ കാലത്ത് റിട്ടണ്‍ ബൈ സലീം-ജാവേദ് എന്നെഴുതി കാണിക്കുമ്പോള്‍ ആളുകള്‍ കയ്യടിച്ചിട്ടുണ്ടാകും. അടിസ്ഥാനപരമായി ഇത് കഥ പറയാനുള്ളൊരു മീഡിയയാണ്. എഴുത്തുകാരാണ് കഥയെഴുതുന്നത്. എഴുത്തുകാര്‍ വളരെ പ്രധാനപ്പെട്ട ആളുകളാണെന്ന് നമ്മള്‍ അംഗീകരിക്കണം'' എന്നാണ് പൃഥ്വി പറയുന്നത്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Prithviraj asks who wrote Jab We Met? His answers divides social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




